Latest NewsNewsIndia

കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ച് കർണ്ണാടക

നിരവധി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാൻ കർണാടക

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം കർണാടക മെയ് 31 വരെ നിരോധിച്ചു, സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സമ്മതത്തോടെ മാത്രമേ യാത്രക്കാരെ അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്രം ഇന്നലെ പറഞ്ഞിരുന്നു, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്.

കൂടാതെ 84 പുതിയ കൊറോണ വൈറസ് കേസുകളോടെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിച്ചുചാട്ടം ഉണ്ടായിട്ടും നിരവധി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാൻ കർണാടക തീരുമാനിച്ചു, സംസ്ഥാനത്ത് മൊത്തം 1,231 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ കൊറോണ വൈറസ് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടികൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കണ്ടെയ്ൻ‌മെൻറ് , റെഡ് സോൺ ഒഴികെ എല്ലായിടങ്ങളിലും സർക്കാർ ബസുകൾ ഓടിക്കാൻ അനുവദിക്കും എന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. സാമൂഹിക അകലം ഉറപ്പാക്കാൻ 30 യാത്രക്കാരെ മാത്രമേ ബസ്സുകളിൽ അനുവദിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button