Latest NewsInternational

ചൈനയുടെ കൊടും ചതി കാരണം പാക്കിസ്ഥാന്‍ 1100 കോടി ഡോളറിന്റെ കടക്കെണിയിലേക്ക്

.100 ബില്യണ്‍ പാകിസ്താന്‍ രൂപയുടെ അഴിമതി പദ്ധതിയില്‍ നടന്നിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

ഇസ്ലാമബാദ് : സാമ്പത്തിക ഇടനാഴിയുടെ മറവില്‍ പാക്കിസ്ഥാനെ കടക്കെണിയിലേക്ക് തള്ളിവിട്ട് ചൈന. മുൻപേ തന്നെ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സര്‍ക്കാരിനെ ഒന്നുകൂടി കടക്കെണിയില്‍ ആക്കുന്നതാണ് പവര്‍ പ്രോജക്ടിന്റെ മറവില്‍ ചൈന നടത്തിയ തിരിമറി.630 മില്യണ്‍ ഡോളറാണ് ചൈന വെട്ടിച്ചതായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ കണ്ടെത്തിയത്.പാക് സര്‍ക്കാര്‍ സാമ്പത്തിക ബാധ്യതകളിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ ഊര്‍ജ്ജ മേഖലയിലുള്ള നഷ്ടങ്ങളെ കുറിച്ച്‌ പഠിക്കുന്നതിനായി ഒമ്പതംഗ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.

ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പവര്‍ പ്രോജക്ടിന്റെ മറവില്‍ ചൈന ഒരുക്കിയ കെണി തിരിച്ചറിയുന്നത്.1100 കോടി ഡോളറിന്റെ സാമ്പത്തിക ബാധ്യതയാണ് പാക് സര്‍ക്കാരിന് ഇതുമൂലം ഉണ്ടായിട്ടുള്ളത്.100 ബില്യണ്‍ പാകിസ്താന്‍ രൂപയുടെ അഴിമതി പദ്ധതിയില്‍ നടന്നിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഈ തുക പദ്ധതിയുടെ ചുമതല വഹിക്കുന്ന ചൈനയുടെ സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനികളില്‍ നിന്നും തിരിച്ച്‌ വാങ്ങാനും സമിതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പദ്ധതിക്ക് മുന്‍പായി പാകിസ്താനുമായി ഉണ്ടാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമങ്ങള്‍ സ്വകാര്യ കമ്പനികള്‍ ലംഘിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.അന്വേഷണ ശേഷം അഴിമതി വ്യക്തമാക്കുന്ന 278 പേജുള്ള റിപ്പോര്‍ട്ടും സമിതി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 100 ബില്യണ്‍ പാക്കിസ്ഥാന്‍ കറന്‍സിക്ക് തുല്യമായ വെട്ടിപ്പ് പദ്ധതിയില്‍ നടന്നിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചൈനീസ് സ്വകാര്യ വൈദ്യുതി ഉത്പ്പാദന കമ്പനിയാണ് ഈ തുക ഇത്രയും വെട്ടിച്ചിരിക്കുന്നത്.

‘1000 ബസുകളുടെ പട്ടികയില്‍ പകുതിയിലേറെ രജിസ്‌ട്രേഷന്‍ നമ്പറുകളും വ്യാജം, ബസ്സുകള്‍ ഉണ്ടെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എന്തുകൊണ്ട് അയയ്ക്കുന്നില്ല?’ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് വിമത എംഎല്‍എ

2 മുതല്‍ 15 ബില്യണ്‍ പാകിസ്താനി രൂപ ചിലവുള്ള പ്രവര്‍ത്തനങ്ങള്‍ക്ക ഏകദേശം 350 ബില്യണ്‍ രൂപവരെ കമ്പനികള്‍ സര്‍ക്കാരില്‍ നിന്നും ഈടാക്കിയിട്ടുണ്ട്. കോയല്‍ പവര്‍ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി യഥാര്‍ത്ഥ തുകയില്‍ നിന്നും 30 ബില്യണ്‍ അധിക തുകയാണ് കമ്പനികള്‍ ഈടാക്കിയിരിക്കുന്നത്. ദൈനംദിന ഓഡിറ്റിംഗ് നടത്താനുള്ള കരാറില്‍ കമ്പനികള്‍ ഒപ്പുവെച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പദ്ധതിയില്‍ ഉണ്ടായ അഴിമതി പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്. പദ്ധതി പൂർത്തിയാക്കണമെങ്കിൽ 1,500 ബില്യണ്‍ പാകിസ്താന്‍ രൂപയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button