Latest NewsNewsGulfOman

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പ്രവാസി വനിതയുടെ മൃതദേഹം കണ്ടെത്തി

മസ്‌ക്കറ്റ് : കാണാതായ പ്രവാസി വനിതയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വിയറ്റ്‌നാം സ്വദേശിയായ വനിതയുടെ മൃതദേഹമാണ് ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസികില്‍ നിന്നും കണ്ടെത്തിയത്. റാസ് നുസ് പ്രദേശത്ത് വിയറ്റ്‌നാമീസ് വനിത മുങ്ങിത്താഴ്ന്നതായി റിപ്പോര്‍ട്ട് ലഭിച്ചതോടെ നാലുദിവസം തുടര്‍ച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Also read : ചൈനയുടെ കൊടും ചതി കാരണം പാക്കിസ്ഥാന്‍ 1100 കോടി ഡോളറിന്റെ കടക്കെണിയിലേക്ക്

വാട്ടര്‍ റെസ്‌ക്യൂ ടീം, പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ്, റോയല്‍ ഒമാന്‍ എയര്‍ ഫോഴ്‌സ്, ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസ് എന്നിവർ ചേർന്ന് സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കാണാതായ വിയറ്റ്‌നാമീസ് സ്ത്രീയുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തിയതെന്നു റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button