Latest NewsKeralaNews

കേരളത്തിൽ ഇന്നലെ 24 പേർക്ക് കൂടി കോവിഡ്-19; ചികിത്സയിലുള്ളത് 161 പേർ: ബുധനാഴ്ച 5 പേർ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവർ 502

തിരുവനന്തപുരം • കേരളത്തിൽ 24 പേർക്കുകൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 7 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 4 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 3 പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-8, ഖത്തർ-1, കുവൈറ്റ്-2, സൗദി അറേബ്യ-1) 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-8, തമിഴ്‌നാട്-3) വന്നതാണ്. കണ്ണൂരിലുള്ള ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിൽ ആയിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ നിന്നുള്ള 2 പേരുടേയും വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ 161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 502 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 4355 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 65,522 പേരും റെയിൽവേ വഴി 1026 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 72,524 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 74,398 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 73,865 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 533 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 155 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 48,543 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 46,961 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 6090 സാമ്പിളുകൾ ശേഖരിച്ചതിൽ 5728 സാമ്പിളുകൾ നെഗറ്റീവ് ആയി.

ബുധനാഴ്ച പുതിയ ഹോട്ട് സ്‌പോട്ടില്ല. നിലവിൽ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button