USALatest NewsNews

യാ​ത്രി​ക​രെ ബ​ഹി​രാകാ​ശ​ത്ത് എ​ത്തി​ക്കു​ന്ന നാ​സ​യു​ടെ ച​രി​ത്ര ദൗ​ത്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് എത്തും

വാഷിംഗ്ടണ്‍ ഡിസി: യാ​ത്രി​ക​രെ ബ​ഹി​രാകാ​ശ​ത്ത് എ​ത്തി​ക്കു​ന്ന നാ​സ​യു​ടെ ച​രി​ത്ര ദൗ​ത്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് എത്തും. 27ന് ​ഫ്ളോ​റി​ഡ​യി​ലാണ് ദൗത്യം കാണാൻ ട്രംപ് എത്തുന്നത്.

കാ​ലാ​വ​സ്ഥ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന സ്പേ​സ് എ​ക്സ് പേ​ട​ക​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് നാ​സ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് വി​ക്ഷേ​പി​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് മ​ഹാ​മാ​രി​ക്കി​ട​യി​ലും, ച​രി​ത്ര​പ​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​ന് വ്യ​ക്തി​പ​ര​മാ​യി സാ​ക്ഷ്യം വ​ഹി​ക്കാ​നാ​ണ് പ്ര​സി​ഡ​ന്‍റ് ട്രം​പ് ഫ്ളോ​റി​ഡ​യി​ലേ​ക്ക് പോ​കു​ന്ന​ത്.

കേ​പ് ക​നാ​വ​റ​ലി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് സ്പേ​സ് എ​ക്സ് അ​തി​ന്‍റെ ഫാ​ല്‍​ക്ക​ണ്‍- 9 റോ​ക്ക​റ്റും ക്രൂ ​ഡ്രാ​ഗ​ണ്‍ ബ​ഹി​രാ​കാ​ശ പേ​ട​ക​വും ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button