Latest NewsNewsInternational

മരണനിരക്ക് കൂട്ടുന്നു : ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണം തടഞ്ഞ് ലോകാരോഗ്യ സംഘടന

ജനീവ • കോവിഡ് -19 നെതിരെ മലേറിയയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കിയുള്ള പരീക്ഷണം താല്‍ക്കാലികമായി തടഞ്ഞ് ലോകാരോഗ്യ സംഘടന. മരുന്നിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതോടെയാണ് പരീക്ഷണങ്ങള്‍ നിറുത്താന്‍ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് മരണസാധ്യത കൂട്ടുമെന്ന് അടുത്തിടെപുറത്തുവന്ന പഠനം പറഞ്ഞിരുന്നു. മരുന്നിന്റെ സുരക്ഷാ വിവരങ്ങള്‍ ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് അവലോകനം ചെയ്തുവരികയാണെന്നും ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കോവിഡ്19 രോഗികള്‍ക്ക് ആന്റിമലേറിയൽ മരുന്നുകളായ ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവ കൊണ്ട് എന്തെങ്കിലും ഗുണമില്ല എന്നത് മാത്രമല്ല, ഈ രണ്ട് മരുന്നുകളുടെയും ഉപയോഗം യഥാർത്ഥത്തിൽ ഉയർന്ന മരണനിരക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വിശദമായ ശാസ്ത്രീയ പഠനം പുറത്തു വന്നതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

നേരത്തെ, യു.എസ് പ്രസിഡന്റ് ട്രംപ് താന്‍ ദിവസവും ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കാറുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയിലാണ് ഈ മരുന്നിന്റെ കൂടുതല്‍ ഉല്‍പാദനം നടക്കുന്നത്. അടുത്തിടെയാണ് ഈ മരുന്നിന്റെ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കിയത്. മലേറിയക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെങ്കിലും ചില രാജ്യങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി ഈ മരുന്ന് നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button