Latest NewsNewsDevotional

രാഹുവിന്റെ ആകര്‍ഷണ ബലം വിഖ്യാതമാണ്‌; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാഹുദശ 18 വര്‍ഷമാണ്‌. തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രക്കാര്‍ രാഹുദശയില്‍ ജനിക്കുന്നു. രാഹുവിന്റെ ആകര്‍ഷണബലം വിഖ്യാതമാണ്‌. അതിനാല്‍ പലരും രാഹുദ ശയില്‍ വഴി തെറ്റിയ പ്രേമബന്ധങ്ങളിലും കുഴപ്പങ്ങളിലും ചെന്നു ചാടുന്നു. രാഹുവിന്റെ ദോഷം ഒരു ജാതകത്തിലുണ്ടായാല്‍ ബുധന്റെ യോഗംകൊണ്ട്‌ പ്രസ്‌തുത ദോഷത്തെ ഹനിക്കും. സൈംഹികേയന്‍ എന്ന അസുരന്‍ പാലാഴി മഥന സമയത്ത്‌ അമൃത്‌ കട്ടുകുടിക്കുവാന്‍ ദേവസദസ്സില്‍ കയറിയത്‌ ബുദ്ധിമാനും സൂത്രശാലിയുമായ മഹാവിഷ്‌ണു കണ്ട ഉടനെ ചക്രായുധത്താല്‍ അവന്റെ കഴുത്ത്‌ മുറിച്ചു. അമൃത്‌ അകത്തു ചെന്നതിനാല്‍ രണ്ടു ഭാഗത്തിനും ജീവനുണ്ടായി.

തലഭാഗം രാഹുവായും മറ്റുഭാഗം കേതുവായും രൂപപ്പെട്ടു. അങ്ങനെ നവഗ്രഹങ്ങളുടെ കൂട്ടത്തില്‍ രാഹുവിനും കേതുവിനും സ്‌ഥാനമുണ്ടായി.എന്നാല്‍ മറ്റു ഗ്രഹങ്ങളെപ്പോലെയല്ലാതെ അപ്രതീക്ഷിതമായി സഞ്ചരിക്കുന്നവരാണ്‌. അതായത്‌ എപ്പോഴും രാഹുവിന്റെ ഏഴില്‍ കേതു കാണും. രാഹു പത്തില്‍ നില്‍ക്കുന്നു എന്നു കരുതുക. സാധാരണ ഗ്രഹങ്ങളെപ്പോലെ രാഹു രാശി മാറുന്നത്‌ പതിലൊന്നിലേക്കല്ല, മറിച്ച്‌ ഒമ്പതിലേക്കാണ്‌. കേതു നാലില്‍നിന്നു മാറുന്നത്‌ മൂന്നിലേക്ക്‌ ആയിരിക്കും. കാരണം സമാന്തരമായി ഇവര്‍ ഒരേപാതയിലാണ്‌ എപ്പോഴും സഞ്ചരിക്കുക.

സൂര്യനെ ഒരു തവണ പ്രദക്ഷിണം വയ്‌ക്കാന്‍ ഇവര്‍ക്ക്‌ 18 വര്‍ഷം വേണം. അങ്ങനെ നോക്കുമ്പോള്‍ രാഹു കേതുക്കള്‍ ഒരു രാശിയില്‍ ഒന്നരവര്‍ഷം നില്‍ക്കും. രാഹു കേതുക്കളുടെ ബന്ധുക്കള്‍ ബുധനും ശനിയും ശുക്രനുമാണെങ്കില്‍ കുജന്‍ സമനത്രേ. മറ്റു ഗ്രഹങ്ങള്‍ ശത്രുക്കളും. രാഹുകാലം കലണ്ടര്‍ പഞ്ചാംഗത്തില്‍ കൊടുത്തു കാണും.പക്ഷേ, സൂര്യോദയം അനുസരിച്ച്‌ ചില്ലറ വ്യത്യാസങ്ങള്‍ രാഹുകാലത്ത്‌ വരുത്തേണ്ടിവരും. ഉദാഹരണമായി ഉദയം 6.10-നാണെങ്കില്‍ തിങ്കളാഴ്‌ച രാഹുകാലം 7.40-9.10 വരെ ആയിരിക്കും. ബാക്കി ദിവസങ്ങളിലും അതുപോലെ സൂര്യോദയം അനുസരിച്ച്‌ രാഹുകാലം ശരിപ്പെടുത്തണം.

രാഹുകാലത്ത്‌ നല്ല കാര്യങ്ങള്‍ ഒന്നും ആരംഭിക്കരുതെന്നാണ്‌ വിശ്വാസം. രാഹുദശ 18 വര്‍ഷമാണ്‌. തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രക്കാര്‍ രാഹുദശയില്‍ ജനിക്കുന്നു. രാഹുവിന്റെ ആകര്‍ഷണബലം വിഖ്യാതമാണ്‌.അതിനാല്‍ പലരും രാഹുദശയില്‍ വഴിതെറ്റിയ പ്രേമബന്ധങ്ങളിലും കുഴപ്പങ്ങളിലും ചെന്നു ചാടുന്നു.രാഹുവിന്റെ ദോഷം ഒരു ജാതകത്തിലുണ്ടായാല്‍ ബുധന്റെ യോഗംകൊണ്ട്‌ പ്രസ്‌തുത ദോഷത്തെ ഹനിക്കും. കാരണം ബുധന്‍ ആകര്‍ഷണ ശക്‌തിയില്‍ പിന്നോട്ടാണ്‌.

ചിങ്ങം, ധനു, ഇടവം എന്നീ കൂറുകളില്‍ ജനിച്ചവരുടെ രാഹു ഗുണ ഭാവത്തിലാണ്‌. കുംഭം, വൃശ്‌ചികം, മിഥുനക്കൂറുകാര്‍ക്ക്‌ കേതുമാറ്റവും ഗുണം ചെയ്യും. മേടം മുതല്‍ കന്നിവരെ രാഹുവിന്‌ ബലമുണ്ട്‌.കേന്ദ്രാധിപത്യമുള്ള ഗ്രഹത്തോടു യോഗം ചെയ്‌ത് ത്രികോണത്തില്‍നിന്നാല്‍ യോഗകാരകനാകും. ലഗ്നാല്‍ പത്തിലെ രാഹു അതിബലവാനാണ്‌. കേന്ദ്രസ്‌ഥിതിയും യോഗകാരകത്വവും നല്‍കും.കര്‍ക്കടകം, കന്നി, വൃശ്‌ചികം, കുംഭം ഈ രാശികളില്‍ നിന്നാല്‍ വിശേഷാല്‍ ബലവാന്‍, ഇടവം, കന്നി, ധനു, മീനം എന്നീ രാശികളില്‍ നില്‍ക്കുന്ന കേതു ബലവാനും ശുഭഫലദായകനുമാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button