Latest NewsUAENewsGulf

കനത്ത മഴയിൽ വാദിയിൽ വാഹനങ്ങൾ ഒഴുകിപോയി, 2 കുട്ടികളടക്കം 4പേർക്ക് ദാരുണാന്ത്യം

ദുബായ് : യുഎഇയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ജലനിരപ്പുയർന്ന വാദിയിൽ ഒഴുകിപ്പോയ 3 വാഹനങ്ങളിലെ 2 കുട്ടികളടക്കം 4പേർക്ക് ദാരുണാന്ത്യം. ഷാർജയിലെ വാദി അൽ ഹിലോയിലാണ് സംഭവം. ദിയിൽ ഒഴുകിപ്പോയ 3 വാഹനങ്ങളിലെ 2 കുട്ടികളടക്കം 4 സ്വദേശികൾ മരിച്ചു. 3 പേരെ രക്ഷപ്പെടുത്തി. ദ്രുതകർമ സേന ഹെലികോപ്ടറിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

Also read : തീരാനൊമ്പരമായി റിയ; കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവതി മരിച്ചു

ഷാർജയുടെ കിഴക്കൻ മേഖലയിലും കഴിഞ്ഞദിവസം ഫുജൈറയിലും കനത്ത മഴയാണ് പെയ്തത്. വ്യത്യസ്ത സംഭവങ്ങളിൽ 12 പേർ ഒഴുക്കിൽപ്പെട്ടു. ചിലരെ ഗ്രാമീണർ രക്ഷപ്പെടുത്തി. സ്ഥലത്തെത്തിയ പൊലീസ് സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതിനിടെ ഹത്ത താഴ് വരയിൽ ഒഴുക്കിൽപ്പെട്ട ബസിലെ 20 യാത്രക്കാരെയും ഡ്രൈവറെയും ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ഒരു യാത്രക്കാരന് നിസ്സാര പരുക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button