Latest NewsIndiaInternational

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത് പാകിസ്താന്‍

നവംബര്‍ 9ന് അയോദ്ധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നീതി നിഷേധമാണെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.

ഇസ്ലാമാബാദ്: കശ്മീരിനു പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ അപലപിക്കുന്നു എന്ന് പാകിസ്താന്‍. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രതികരണവുമായി പാകിസ്താന്‍ രംഗത്തെത്തിയിരിക്കുന്നത്. ആര്‍എസ്‌എസും ബിജെപിയും ഹിന്ദുത്വ അജണ്ടയാണ് മുന്നോട്ട് വെക്കുന്നതെന്നും മെയ് 26ന് അയോദ്ധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത് ഇതിന്റെ ഭാഗമാണെന്നും പ്രസ്താവനയില്‍ പറയുന്നു. പാകിസ്താന്‍ സര്‍ക്കാരും ജനങ്ങളും ഇതിനെ ശക്തമായി അപലപിക്കുന്നു.

നവംബര്‍ 9ന് അയോദ്ധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നീതി നിഷേധമാണെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.അയോദ്ധ്യ വിഷയത്തിനു പുറമെ, പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലീങ്ങളെ പാര്‍ശ്വവത്ക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, അടുത്തിടെ ഇസ്ലാമിക രാജ്യമായ മാലിദ്വീപ് പാകിസ്താനെതിരെ രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button