Latest NewsNewsIndia

മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം അവസാനം പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് അദ്ദേഹം സംസാരിക്കുക, അഞ്ചാംഘട്ട ലോക്ഡൗണ്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ മതപരമായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം മത സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. എന്നാൽ ഉത്സവം, പെരുന്നാള്‍ പോലുള്ള ചടങ്ങുകള്‍ക്ക് അനുവാദമുണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button