KeralaNattuvarthaLatest NewsNews

പോലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; പോലീസ് ഡ്രൈവറെ സസ്പെൻ‌ഡ് ചെയ്തു

നിത എസ്.ഐ. ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് സംഭവം

തൊടുപുഴ; അടുത്തിടെ തൊടുപുഴയില്‍ പോലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച പോലീസ് ഡ്രൈവറിനെ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവര്‍ സിയാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്, സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്.ഐ. ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് സംഭവം നടന്നത്.

അപമാനം നേരിട്ട എസ്.ഐ. പിറ്റേ ദിവസം മേലുദ്യോഗസ്ഥനോട് പരാതിപെടുകയായിരുന്നു, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്‌പെന്‍ഡ് ചെയ്തു, ഇടുക്കി എ.ആര്‍.ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്മെന്റിലാണ് സിയാദ് പോലീസ് ഡ്രൈവറായി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയതെന്ന് വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button