Latest NewsIndia

രണ്ടാം വരവും ഗംഭീരം, വാഗ്ദാനങ്ങൾ പാലിച്ച രണ്ടാം മോദി സർക്കാരിൽ 62 ശതമാനം ജനങ്ങളും സംതൃപ്തര്‍, അഭിപ്രായ സര്‍വ്വേ

മുത്തലാഖ് നിരോധനം, ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മുകശ്മീര്‍ സംസ്ഥാന പുനര്‍എകീകരണം എന്നിവയെല്ലാം മോദി സര്‍ക്കാരിന്റെ വാഗ്ദാന പാലനങ്ങളാണ്.

ന്യൂദല്‍ഹി : ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍കൊണ്ടുവന്ന് നടപ്പിലാക്കാൻ മോദി സർക്കാരിനായെന്ന് അഭിപ്രായ സര്‍വ്വേ. ശനിയാഴ്ച മോദി സര്‍ക്കാര്‍ രണ്ടാം ഊഴം ഒരു വര്‍ഷക്കാലം പൂര്‍ത്തീകരിക്കുമ്പോഴാണ് ഇത്. മുത്തലാഖ് നിരോധനം, ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മുകശ്മീര്‍ സംസ്ഥാന പുനര്‍എകീകരണം എന്നിവയെല്ലാം മോദി സര്‍ക്കാരിന്റെ വാഗ്ദാന പാലനങ്ങളാണ്.

കൂടാതെ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി ജനക്ഷേമ പദ്ധതികളും ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു.കൊറോണ വൈറസ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ തൃപ്തരാണ് ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ ഓണ്‍ലൈന്‍ പരിശോധനയില്‍ പറയുന്നുണ്ട്. 62 ശതമാനം ആളുകളും മോദി ഭരണത്തില്‍ സംതൃപ്തരാണെന്നാണ് അറിയിച്ചിരിക്കുന്നത്.

മഹാമാരിക്കെതിരെ മോദി കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ താത്പ്പര്യം ഉളവാക്കി. സര്‍വ്വേയില്‍ 10 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാരിനെതിരെ പ്രതികരിച്ചത്. ബാക്കിയുള്ളവര്‍ക്ക് അഭിപ്രായമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button