KeralaLatest NewsNews

ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ‘സ്പീക്ക് അപ് ഇന്ത്യ’ യജ്ഞവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : സ്പീക്ക് അപ് ഇന്ത്യ’ യജ്ഞവുമായി കോണ്‍ഗ്രസ്. ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ദേശീയ കോണ്‍ഗ്രസ് ഈ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയിലടക്കം പാര്‍ട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആരംഭിച്ച യജ്ഞം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഇന്നലെ 11 മുതല്‍ 2 വരെ നീണ്ട യജ്ഞത്തില്‍ സോണിയ ഉള്‍പ്പെടെയുള്ള നേതാക്കളും ദേശീയ, സംസ്ഥാന ഭാരവാഹികളും പ്രവര്‍ത്തകരും പങ്കാളികളായി.

read also : നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; വിവിധ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ലോക്ഡൗണ്‍ മൂലം ദുരിതം നേരിടുന്നവരുടെ വേദന രാജ്യം മുഴുവന്‍ അനുഭവിക്കുമ്പോള്‍, ബിജെപിക്കു മാത്രം അതേക്കുറിച്ചു ധാരണയില്ലെന്നു വിഡിയോ സന്ദേശത്തില്‍ സോണിയ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button