KeralaLatest NewsIndia

‘തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോള്‍ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു’- സ്വാമി ഗാംഗേശാനന്ദ കേസിൽ പെൺകുട്ടിയുടെ മൊഴി വിരൽ ചൂണ്ടുന്നത്

തന്റെ ആദ്യത്തെ മൊഴി പൊലീസ് തനിയെ പരാതിയില്‍ എഴുതി ചേര്‍ത്തതാണ് എന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്.

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസില്‍ പെണ്‍കുട്ടി നിലപാട് മാറ്റിയതോടെ പ്രതിസ്ഥാനത്തേക്ക് വന്നത് പൊലീസ്. തന്നെ 16 വയസുമുതല്‍ സ്വാമി പീഡിപ്പിക്കാറുണ്ടെന്നും വീട്ടുകാരോടു പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് സഹികെട്ട് താന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നുമുള്ള തന്റെ ആദ്യത്തെ മൊഴി പൊലീസ് തനിയെ പരാതിയില്‍ എഴുതി ചേര്‍ത്തതാണ് എന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്.

താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല എന്നും തിരുത്തു പറഞ്ഞ പെണ്‍കുട്ടി പുറത്തുവന്ന വാര്‍ത്തയെല്ലാം പൊലീസ് സ്വമേധയ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന് അയച്ച്‌ കത്തില്‍ പെണ്‍കുട്ടി പിന്നീട് ആരോപിച്ചിരുന്നത്.തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോള്‍ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു.

അതേ ദിവസം തന്നെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പലതവണ തന്നെ കണ്ട് കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും സ്വാമിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു പറയാനും ആവിശ്യപ്പെട്ടതായും പെണ്‍കുട്ടി പറയുന്നു. അയ്യപ്പദാസ്, മനോജ്, മുരളി, അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗംഗേശാനന്ദയ്ക്കെതിരേ ഗൂഢാലോചന നടത്തിയതെന്നും മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലും പൊലീസ് ഉണ്ടാക്കിയ അതേ കഥ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നുണ്ട്.

തന്റെ കാമുകനായിരുന്ന അയ്യപ്പദാസും കൂട്ടാളികളും ചേര്‍ന്നാണ് സ്വാമിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത്. സ്വാമി പണം അപഹരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച്‌ അയ്യപ്പദാസ് തന്നെക്കൊണ്ട് കൃത്യം ചെയ്യിക്കാന്‍ പ്രേരിപ്പിച്ചു. സംഭവദിവസം കത്തിയും നല്‍കി സ്വാമിയുടെ മുറിയിലേക്ക് പറഞ്ഞുവിട്ടത്. പക്ഷേ തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഗംഗേശാനന്ദയുടെ നിലവിളി കേട്ട് താന്‍ പുറത്തേക്ക് ഓടുകയായിരുന്നു.

സമീപവാസിയായ എഡിജിപി.ബി സന്ധ്യയുടെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാതിരുന്നതിനാല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കഥ മൊത്തം തകിടം മറിയുകയായിരുന്നുവെന്നും മൊഴി പലതവണ പൊലീസ് തിരുത്തിയെഴുതിയന്നും പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button