Latest NewsSaudi ArabiaNewsGulf

കോവിഡ് -19 : സൗദി അറേബ്യയിൽ മലപ്പുറം സ്വദേശി മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 169 ആയി.

പനിയും ശ്വാസതടസ്സവും മൂലം ദവാദ്മി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ മാസം 17 മുതൽ ചികിത്സയിലായിരുന്നു ഡൊമിനിക്. ന്യൂമോണിയ മൂർച്ഛിച്ചതിനാൽ മെയ് 25ന് ​തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സൗദി അരാംകോയുടെ അൽയമാമ പ്രൊജക്ടിൽ 18 വർഷമായി  സൂപർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഏപ്രിലിൽ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കൾ: ആൽവിന, അയന.

shortlink

Related Articles

Post Your Comments

Related Articles


Back to top button