Latest NewsNewsSaudi ArabiaGulf

കോവിഡ്-19 : സൗദി അറേബ്യയിൽ ആലപ്പുഴ സ്വദേശി മരിച്ചു

റിയാദ് ​: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മാവേലിക്കര മാന്നാർ ഇരമത്തൂർ സ്വദേശി സുനിൽഭവനിൽ ശിവരാമപിള്ളയുടെ മകൻ അനിൽകുമാറാണ്​ (52) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്​.

22 വർഷമായി ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്​.

ഭാര്യ: സ്മിത രവീന്ദ്രൻ, മകൾ: ആതിര

shortlink

Related Articles

Post Your Comments

Related Articles


Back to top button