Latest NewsIndia

സുപ്രീം കോടതിയെ വിമർശിക്കുന്നതിൽ തെറ്റില്ലെന്ന് കപിൽ സിബൽ, ബാ​ര്‍ കൗ​ണ്‍​സി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്ക​ണ​മെ​ന്നും മുൻ കോൺഗ്രസ് മന്ത്രി

ബാ​ര്‍ കൗ​ണ്‍​സി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്ക​ണ​മെ​ന്നും അ​വ​ര്‍ പാ​ലി​ക്കേ​ണ്ട നി​ല​വാ​രം പു​ല​ര്‍​ത്ത​ണ​മെ​ന്നും മു​ന്‍ കോൺഗ്രസ്സ് കേ​ന്ദ്ര​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.

ന്യൂ​ഡ​ല്‍​ഹി: പല വിഷയങ്ങളിലും സുപ്രീം കോടതി ഇടപെടാൻ താമസിച്ചെന്നും ഇതിനെതിരെ സുപ്രീം കോടതിയെ വിമർശിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പ്രസ്‍താവനയുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ കോൺഗ്രസ് മന്ത്രിയുമായ കപിൽ സിബൽ. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ വൈ​കി​യ​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ വി​മ​ര്‍​ശി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മുണ്ട്.

അതേസമയം സുപ്രീം കോടതിയെ വി​മ​ര്‍​ശി​ച്ച്‌ സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി​മാ​രാ​യ മ​ദ​ന്‍ ബി. ​ലോ​ക്കു​ര്‍, ഗോ​പാ​ല ഗൗ​ഡ, ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് എ.​പി. ഷാ ​തു​ട​ങ്ങി​യ​വ​ര്‍ നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​വ​ര്‍​ക്കെ​തി​രേ ബാ​ര്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ​യും ക​പി​ല്‍ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ബാ​ര്‍ കൗ​ണ്‍​സി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്ക​ണ​മെ​ന്നും അ​വ​ര്‍ പാ​ലി​ക്കേ​ണ്ട നി​ല​വാ​രം പു​ല​ര്‍​ത്ത​ണ​മെ​ന്നും മു​ന്‍ കോൺഗ്രസ്സ് കേ​ന്ദ്ര​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.

ഇനി സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രം,​ മല്യയെ ഇന്ത്യക്ക് ഉടൻ കൈമാറും : എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കസ്റ്റഡിയില്‍ വാങ്ങും

മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ന​ട​ത്തി​യ ആ​ക്ഷേ​പ​വും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തി​ലാ​ണെ​ന്നും ക​പി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. അതേസമയം സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ സു​പ്രീം​കോ​ട​തി ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button