Latest NewsNewsIndia

കോളിളക്കം സൃഷ്‌ടിച്ച ജെസീക്കാലാല്‍ വധക്കേസിലെ കുറ്റവാളി മനു ശര്‍മയെ ജയില്‍ മോചിതനാക്കി

ന്യൂഡൽഹി: കോളിളക്കം സൃഷ്‌ടിച്ച ജെസീക്കാലാല്‍ വധക്കേസിലെ കുറ്റവാളി മനു ശര്‍മയെ ജയില്‍ മോചിതനാക്കി. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറച്ച് മനു ശര്‍മയെ മോചിപ്പിക്കാനുള്ള ഉത്തരവ് ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

1999-ലാണ് കോണ്‍ഗ്രസിന്‍റെ മുന്‍ രാജ്യസഭ എം.പിയായ വിനോദ് ശര്‍മയുടെ മകന്‍ മനുശര്‍മയാണ് ജെസീക്കലാലിനെ വെടിവച്ച് കൊന്നത്. വിചാരണക്കോടതി വെറുതെ വിട്ടെങ്കിലും 2006ല്‍ ഡല്‍ഹി സര്‍ക്കാര്‍ മനു ശര്‍മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പതിനാല് വര്‍ഷം തടവില്‍ കഴിഞ്ഞ മനുശര്‍മയെ മോചിപ്പിക്കുന്നതില്‍ ജസീക്കയുടെ സഹോദരി എതിര്‍പ്പറിയിച്ചില്ലെന്നാണ് വിവരം.

Tags

Related Articles

Post Your Comments


Back to top button
Close
Close