KeralaLatest NewsNews

ഉഗ്ര വിഷമുള്ള പാമ്പിനെ വീട്ടിൽ പലതവണ കൊണ്ടുവന്നിട്ടുണ്ട്: ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നു: പ്രതികളുടെ മൊഴികളിൽ വൈരുധ്യം

കൊല്ലം: ഉത്ര വധക്കേസിൽ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. പലതവണ സൂരജ് വീട്ടിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ട്. എന്നാൽ ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രനും രേണുകയും സഹോദരിയും മൊഴി നൽകിയത്. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി സഹോദരി പറഞ്ഞു. സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി രേണുകയും വ്യക്തമാക്കി. മൂവരുടെയും മൊഴികളിൽ വൈരുധ്യമുണ്ട്.

Read also: കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീൻ ലംഘിച്ചു: കൊച്ചിയിലെ സൂപ്പർ മാർക്കറ്റിലും എടിഎമ്മിലും പോയി, സമ്പർക്കപ്പട്ടികയിലുള്ളത് നിരവധി പേർ

കൊലപാതകത്തിന്‍റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. സുരേന്ദ്രനെ അടൂരിലെ വീട്ടിലും ഉത്രയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്കിലുമെത്തിച്ച് തെളിവെടുക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close