KeralaNattuvarthaLatest NewsNewsCrime

കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് കമ്പിവടിക്കടിച്ചൊടിച്ചു; 5 പേർ പിടിയിൽ

തടഞ്ഞു നിറുത്തി മര്‍ദ്ദിച്ച ശേഷം കാലില്‍ കമ്പിവടിയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ്

ശാസ്താംകോട്ട; സുഹൃത്തുക്കൾക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് തെങ്ങുവിള ജംഗ്ഷന് സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍ ഷാനുവിനാണ് (35) പരിക്കേറ്റത്.

സംഭവത്തിൽ നൂറനാട് കോട്ടക്കാട് മുറിയില്‍ പറയംകുളം സുമയ്യാ മന്‍സിലില്‍ സുനീര്‍ (30), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കമ്ബനിമുക്കില്‍ ആറ്റുത്തറ വടക്കതില്‍ റാഫി (35), ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് തെങ്ങുവിള അര്‍ത്തിയില വിളയില്‍ ഷമീര്‍ (30), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കെ.സി.ടി.ജംഗ്ഷന് സമീപം പനമൂട്ടില്‍ കാവിന്റെ വടക്കതില്‍ അഭിലാഷ് (30), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് പനമൂട്ടില്‍ വീട്ടില്‍ അനീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 28ന് രാത്രി കെ.സി. .ജംഗ്ഷന് സമീപം മദ്യപിച്ചെത്തിയ പ്രതികള്‍ അതുവഴി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനുവിനെ തടഞ്ഞു നിറുത്തി മര്‍ദ്ദിച്ച ശേഷം കാലില്‍ കമ്പിവടിയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ശേഷം പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്‌, തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു, അടിക്കാനുപയോഗിച്ച ആയുധവും കണ്ടെടുത്തു, കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു, ശൂരനാട് സി.ഐ ഫിറോസ് എ.എസ്.ഐമാരായ പി.ശ്രീജിത്ത്, ചന്ദ്രമോന്‍, എ.എസ്.ഐമാരായ മധു, ഹര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button