Latest NewsNewsCareerEducation & Career

ഗസ്റ്റ് ലക്ചര്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. ഇംഗ്ലീഷ്, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ജേര്‍ണലിസം, ഇലക്ട്രോണിക്‌സ് വിഷയങ്ങളിലേക്കാണ് നിയമനം.

Also read : പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം

ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി.യും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/6jkoFJmaEQqsvY92A എന്ന ലിങ്കില്‍ ജൂണ്‍ നാലിന് മൂന്ന് മണിക്കകം പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.casthamarassery.ihrd.ac.in  Recruitment of Guest Facutly .

shortlink

Related Articles

Post Your Comments

Related Articles


Back to top button