KeralaLatest NewsNews

വനിതാഹോസ്റ്റലിലെ സെക്യൂരിറ്റി കൊല്ലപ്പെട്ട സംഭവം : പ്രതി ടാക്‌സി ഡ്രൈവര്‍ : രക്ഷപ്പെടുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പ്രതി ഗുരുതരാവസ്ഥയില്‍

പാലക്കാട്: വനിതാഹോസ്റ്റലിലെ സെക്യൂരിറ്റി കൊല്ലപ്പെട്ട സംഭവം, പ്രതി ടാക്സി ഡ്രൈവര്‍ . കൊലയ്ക്കു ശേഷം രക്ഷപ്പെടുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പ്രതി ഗുരുതരാവസ്ഥയില്‍. കഞ്ചിക്കോട്ടെ വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.ഒരാഴ്ച മുന്‍പ് അര്‍ധരാത്രിയിലാണ് കോഴിക്കോട് സ്വദേശിയായ ജോണിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നത്.

read also : താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകം : മകന് അധികം ആര്‍ക്കും കാണാത്ത പ്രത്യേക പ്രകൃതം : പബ്ജി കളിച്ചിരുന്നു : അര്‍ഹിയ്ക്കുന്ന ശിക്ഷ കിട്ടണം : ബിലാലിന്റെ പിതാവ് നിസാം

പ്രതി കൊലനടത്തുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ പാലക്കാട് യാക്കര സ്വദേശിയാണ്. പ്രതി വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലനടത്തി രക്ഷപ്പെടുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പ്രതിയുടെ നില ഗുരുതരമണ്. ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

വ്യാഴാഴ്ച രാത്രി 11.45നായിരുന്നു സംഭവം. ജനലിലൂടെ നിഴല്‍ കണ്ടതായി അന്തേവാസികളായ വനിതകള്‍ അറിയിച്ചപ്പോള്‍ ജോണ്‍പ്രദേശത്ത് തിരഞ്ഞു. ഹോസ്റ്റല്‍വളപ്പില്‍ കടന്നയാളെ പിടിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരുമായി വാക്കുതര്‍ക്കമുണ്ടായി. പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജോണിന്റെ കൈയിലുണ്ടായിരുന്ന ഇരുമ്പുവടി ബലമായി പിടിച്ചുവാങ്ങി അടിച്ചുകൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button