Latest NewsKeralaNews

കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ

കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടിയ 5 വയസ്സുകാരനും ഗർഭിണിക്കും കോവിഡ്–19 സ്ഥിരീകരിച്ചതിനാൽ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 163 ആരോഗ്യ പ്രവർത്തകരോടു ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചു.

വയറുവേദനയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ കഴുത്തിൽ ചില കയലകൾ കണ്ടു. തുടർന്ന് ശസ്ത്രക്രിയ നടത്താൻ പീഡിയാട്രിക് സർജറി വിഭാഗത്തിലേക്ക് മാറ്റി. അവിടെ സർജറിക്ക് മുന്നോടിയായി മുൻകരുതൽ എന്ന നിലയിൽ കുഞ്ഞിനു കോവിഡ് പരിശോധന കൂടി നടത്താൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഗർഭിണി ഗൈനക്കോളജി വിഭാഗത്തിലാണു ചികിത്സ തേടിയത്.

മെയ് 24നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ജൂണ്‍ രണ്ടിന് നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 28 വയസുള്ള യുവതിക്ക് പ്രസവത്തിനിടെയുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍ജന്‍, പീഡിയാട്രിക് സര്‍ജന്‍, ന്യൂറോ വിദഗ്ദ്ധന്‍, കാര്‍ഡിയോളജി ഡോക്ടര്‍ എന്നിവരെല്ലാം ഇവരെ പരിശോധിച്ചിരുന്നു.

മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് രോഗികളുമായി ബന്ധപ്പെട്ടെന്നു സംശയിക്കുന്നവരോടു വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. എല്ലാവരുടെയും സ്രവം പരിശോധിച്ച് നെഗറ്റീവാണെങ്കിൽ തുടർനന്ന് ഇവർക്ക് ജോലിയിൽ പ്രവേശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button