Latest NewsNewsIndia

യുവാവിന്‍റെ മൂത്രാശയത്തിൽ നിന്ന് പുറത്തെടുത്തത് മൊബൈൽ ചാർജറിന്‍റെ കേബിൽ: ഉള്ളിൽച്ചെന്നത് മൂത്രനാളിയിലൂടെ

ഗുവാഹത്തി: കഠിനമായ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ മുപ്പതുകാരനായ യുവാവിന്‍റെ മൂത്രാശയത്തിൽ നിന്ന് പുറത്തെടുത്തത് മൊബൈൽ ചാർജറിന്‍റെ കേബിൾ. അസമിലാണ് സംഭവം. രണ്ടടി നീളം വരുന്ന ചാർജർ കേബിൾ വിഴുങ്ങിയെന്നായിരുന്നു ഇയാൾ പറഞ്ഞത്. രോഗിയുടെ മലം പരിശോധിച്ച ശേഷം എൻഡോസ്കോപ്പിക്ക് നിർദേശിച്ചു. എന്നാൽ കേബിൾ കണ്ടെത്താനായില്ല. പിന്നീടാണ് ഓപ്പറേഷൻ നടത്തിയത്.പക്ഷെ അയാളുടെ കുടലിൽ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് ഗുവാഹത്തിയിലെ പ്രമുഖ സർജനായ ഡോ.വലിയുല്‍ ഇസ്ലാം വ്യക്തമാക്കി. തുടർന്ന് ഓപ്പറേഷൻ തീയറ്ററിൽ വച്ച് തന്നെ അയാളുടെ എക്സ്റേ എടുത്ത് നോക്കി. അപ്പോഴാണ് മൂത്രസഞ്ചിയിൽ ചാർജർ കേബിൾ കണ്ടെത്തിയത്. അത് നീക്കം ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: പാകിസ്ഥാൻ ചോദിക്കുന്ന ചോദ്യങ്ങൾ സേനക്കെതിരെ ഉന്നയിക്കരുത്, കോൺഗ്രസിന് താക്കീതുമായി ജമ്മു കശ്മീര്‍ ഡിജിപി

കേബിൾ വിഴുങ്ങിയെന്നാണ് അയാൾ പറഞ്ഞത്., സത്യത്തിൽ അത് മൂത്രനാളി വഴിയാണ് ഉള്ളിൽച്ചെന്നിരിക്കുന്നത്. കഴിഞ്ഞ 25 വർഷമായി ഞാൻ സർജറികൾ നടത്തുന്നുണ്ട്.. എന്നാൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ഡോ. ഇസ്ലാം പറയുന്നു. ലൈംഗിക സുഖത്തിനായാണ് ഇത്തരം വസ്തുക്കൾ ഇയാൾ ലിംഗത്തിനുള്ളിലേക്ക് കയറ്റുന്നതെന്നാണ് ഡോക്ടർ പറയുന്നത്. മൂത്രനാളിയിലേക്ക് എന്തെങ്കിലും വസ്തുക്കളോ ദ്രാവകമോ കയറ്റുന്ന യുറീത്രൽ സൗണ്ടിംഗ് എന്നറിയപ്പെടുന്ന ഒരു തരം സ്വയംഭോഗ രീതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button