Latest NewsNewsKuwaitGulf

കുവൈറ്റിൽ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റ് സിറ്റി : പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇയാൾ ജോലി ചെയ്തിരുന്ന ശുഐബിയയിലെ കമ്പനി ആസ്ഥാനത്തായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയിലെ ബാത്ത്റൂമിൽ നിന്നും തൊഴിലാളികളിൽ ഒരാളാണ് തുണിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Also read : കുവൈത്തിൽ ഇന്ന് 723 പേർക്ക് ​ കൂടി കോവിഡ് സ്ഥിരീകരിച്ചു ​; 8 മരണം

വിവരമറിയിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോദഗസ്ഥര്‍ സ്ഥലത്തെത്തി. മരിച്ച പ്രവാസി ഏത് സംസ്ഥാനക്കാരനാണെന്നുള്ള വിവരങ്ങൾ ലഭ്യമല്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണവും വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button