Latest NewsNewsIndia

മാതൃകയായി പോലീസുകാരൻ; 14 കാരിക്ക് രക്തം ദാനം ചെയ്ത ഉദ്യോ​ഗസ്ഥനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രിയും

ഹാര്‍ട്ട് സര്‍ജറിയ്ക്കായാണ് എ പോസിറ്റീവ് രക്തം അത്യാവശ്യമായി വന്നത്

മുംബൈ: ജനങ്ങളുടെ ഏത് ആവശ്യത്തിനും കൂടെ നിൽക്കുന്നവരാണ് പോലീസുകാർ. അത്തരമൊരു നന്മ നിറഞ്ഞ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ 14 വയസുകാരിയായ രോഗിക്ക് രക്തം ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് ആകാശ് ഗെയ്ക്ക്വാഡ് എന്ന കോണ്‍സ്റ്റബിള്‍, 14 വയസുകാരിയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയ്ക്കായാണ് എ പോസറ്റീവ് രക്തം അത്യാവശ്യമായി വന്നത്.

കൂടാതെ കോവിഡും, നിസാര്‍ഗയും സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് രക്തദാതാക്കളെ ലഭിക്കാതെ വന്നതോടെയാണ് മുംബൈയിലെ ടാര്‍ഡിയോ പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ ആകാശ് ഗെയ്ക്ക്വാഡ് എന്ന കോണ്‍സ്റ്റബിള്‍ രക്തം നല്കാന്‍ സന്നദ്ധത അറിയിച്ച്‌ എത്തിയത്, മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആകാശിന് അഭിനന്ദനമറിയിച്ച്‌ രം​ഗത്തെത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലെയും സ്റ്റാറായി കഴിഞ്ഞിരിയ്ക്കുകയാണ് ഈ പോലീസുകാരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button