Latest NewsIndiaNews

ഡൽഹി ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; കോവിഡ് രോഗിയായ പിതാവിനെ കാണാനില്ലെന്ന പരാതിയുമായി മകന്‍

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ലെന്ന് പരാതി. ഡൽഹി എല്‍എന്‍ജെപി ആശുപത്രിക്കെതിരെയാണ് പരാതിയുമായി രോഗിയുടെ മകൻ രംഗത്ത് വന്നിരിക്കുന്നത്. പിതാവായ രാജ് നരേയ്ന്‍ മഹ്തോ (65) യെയാണ് കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിയില്‍ നിന്നും കാണാതായിരിക്കുന്നത്.

ജനകാപുരിയിലെ മാതാ ചനാന്‍ ദേവി ആശുപത്രിയിലാണ് ആദ്യം ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പിന്നീട് എല്‍എന്‍ജെപിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി പിതാവിന് ഭക്ഷണം അയക്കുന്നുണ്ടെങ്കിലും അത് തിരികെ എത്തുകയായിരുന്നു എന്നാണ് മകൻ നീരജ് കുമാർ പറയുന്നത്.

ഇതോടെ ആശുപത്രിയിൽ നേരിട്ടെത്തി അച്ഛന്‍റെ കാര്യം അന്വേഷിച്ചപ്പോള്‍ അമ്പരപ്പിക്കുന്ന പ്രതികരണങ്ങളാണ് അവരില്‍ നിന്നുണ്ടായത്. അധികൃതര്‍ പറഞ്ഞതനുസരിച്ച് ഐസിയുവിൽ നോക്കിയെങ്കിലും അച്ഛനെ കണ്ടെത്താനായില്ല. എല്ലാ വാര്‍ഡുകളും പരിശോധിച്ചെന്നും എവിടെയും അച്ഛനെ കണ്ടെത്താനായില്ലെന്ന് നീരജ് പറഞ്ഞു.അദ്ദേഹത്തിന് ഫോണ്‍ ഇല്ലാത്തതിനാല്‍ ബന്ധപ്പെടാനും സാധിക്കുന്നില്ലെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഇദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button