KeralaLatest NewsNews

ഓട്ടോറിക്ഷ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസ് ആവശ്യമില്ല

ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്ന് റിപ്പോർട്ട്. ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. കാറോടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സ് (എല്‍എംവി) ഉണ്ടെങ്കില്‍ ഇനി ഓട്ടോറിക്ഷയും ഓടിക്കാമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read also: ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല : സിസിടിവി ദൃശ്യങ്ങള്‍ കൃത്രിമം നടന്നു : ആരോപണങ്ങളുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും

അതേസമയം നിലവില്‍ ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസന്‍സുള്ളവര്‍ക്ക് പുതിയ ഭേദഗതി ബാധകമല്ല. ഇവരുടെ ലൈസന്‍സുകള്‍ പുതുക്കുമ്പോള്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ഇ-റിക്ഷ ലൈസന്‍സ് നല്‍കും. എല്‍.പി.ജി., ഡീസല്‍, പെട്രോള്‍, വൈദ്യുതി ഓട്ടോറിക്ഷകള്‍ ഇ-റിക്ഷ ലൈസന്‍സ് ഉപയോഗിച്ച്‌ ഓടിക്കാമെന്നും ഇതിന് സാധുത നല്‍കി ഉത്തരവിറക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button