UAELatest NewsSaudi ArabiaNewsBahrainGulf

ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികൾ കൂടി മരിച്ചു

അബുദാബി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികൾ കൂടി മരിച്ചു  യുഎഇയിൽ 23 വർഷമായി അൽ അമാൻ ട്രാവൽസ് ജീവനക്കാരനായിരുന്ന തിരുവനന്തപുരം കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ അസീസ്(53)ആണ് അൽഐനിൽ മരിച്ചത്. . അബുദാബി ക്ലീവ് ലാൻഡ് ഹോസ്പിറ്റലിൽവെച്ചായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയാസിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: അലിയാർ കുഞ്ഞു, മാതാവ്: ആയിഷ ബീവി, ഭാര്യ: മാജിദ, മക്കൾ:സുഹൈൽ, സാദിഖ്, ഫാത്തിമ.

സൗദിയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം സ്വദേശി കടപ്പുരയിടം ശരീഫ് മീരാസാഹിബ് (46), മലപ്പുറം തിരൂർ തലക്കടത്തൂർ കൊടശ്ശേരി മുഹമ്മദ് അഷ്റഫ് (51) എന്നിവരാണ് ദമ്മാമിൽ മരിച്ചത്. 10 വർഷമായി ദമ്മാമിലെ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ശരീഫ് മീരാസാഹിബ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ വ്യാഴാഴ്​ച പുലർച്ചെ മൂന്നോടെയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഇദ്ദേഹത്തെ ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ ന്യുമോണിയ മൂർച്​ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി, തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: നാസില. മക്കൾ: സൈദാലി, ഷഹന, ഫാരിസ്.

Also read : കോവിഡ് : കുവൈറ്റിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു

22 വർഷമായി അൽഖോബാറിൽ സൂപർമാർക്കറ്റ് നടത്തുന്ന അഷ്റഫ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ വ്യാഴാഴ്​ച രാവിലെ 10ഓടെയാണ്​ മരിച്ചത്​. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ജ്വരബാധയെ തുടർന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്​. ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചു. ഭാര്യ: ആരിഫ. മക്കൾ: അഫീഫ, അസ്​ല, മുഹമ്മദ് അർഷാദ്.
ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. പോലീസ് മ്യൂസിക് ബാൻഡിലെ സീനിയർ മ്യൂസിഷ്യനായിരുന്ന കണ്ണൂർ ചാലാട് സ്വദേശിയുമായ പോൾ സോളമൻ (61) ആണ് മരിച്ചത്. ബി ഡി എഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഒരാഴ്ച്ച മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കേരള പോലീസിലും ഇദ്ദേഹം ജോലി ചെയ്തുരുന്നു. മങ്ങാട്ടുപറമ്പ് പോലീസ് മ്യൂസിക് ബാൻഡിലെ അംഗമായിരുന്നു. ഭാര്യ: ലിനി. (അധ്യാപിക) മകൻ: റെയ്ഗൻ (യു കെയിൽ സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി)..

shortlink

Related Articles

Post Your Comments

Related Articles


Back to top button