Latest NewsNewsIndia

പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്

രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വർധിച്ചിരിക്കുന്നത്. 83 ദിവസത്തിനു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് തുടരുകയായിരുന്നുജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടു ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് നാലു രൂപ 41 പെസയും പെട്രോളിന് 4 രൂപ 53 പൈസയുമാണ് വര്‍ധിച്ചത്. ഇന്നത്തെ വര്‍ധനയോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോൾ വില 75.92 യും ഡീസല്‍ വില 70.08 രൂപയുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button