Latest NewsNewsFootballSports

ഐബറിനെ തകര്‍ത്ത് റയലും തുടങ്ങി

കോവിഡ് പ്രതിസന്ധിയില്‍ മുങ്ങിയ ഫുട്‌ബോള്‍ ലോകം തിരിച്ചുവരവിന് ഒരുങ്ങുന്ന ലാലിഗയില്‍ റയലും വിജയത്തോടെ തന്നെ തുടങ്ങി. ഐബറിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ മാഡ്രിഡ് ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷി്ച്ചത്. തികച്ചു ആധികാരികമായി തന്നെയാണ് റയല്‍ മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി നാലാം മിനുട്ടില്‍ തന്നെ റയല്‍ സൂചന നല്‍കി. മധ്യ നിരതാരം ക്രൂസിന്റെ മനോഹരമായ ഫിനിഷിങ്ങോടെയാണ് റയല്‍ ഗോളടി തുടങ്ങി വച്ചത്.

പിന്നീട് പ്രതിരോധ നിര താരങ്ങളുടെ ഊഴമായിരുന്നു. 30ആം മിനുട്ടില്‍ റാമോസ് തുടങ്ങി വെച്ച മനോഹര കൗണ്ടര്‍ റാമോസ് തന്നെ ഫിനിഷ് ചെയ്ത് റയലിന്റെ രണ്ടാം ലീഡും നേടി. ഹസാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു റാമോസിന്റെ ഗോള്‍. അധികം വൈകാതെ തന്നെ മൂന്നാം ഗോളിം പിറന്നു. 37ആം മിനുട്ടില്‍ മാര്‍സെലോയിലൂടെയാണ് മൂന്നാം ഗോള്‍ റയല്‍ മാഡ്രിഡ് നേടിയത്. ര

രണ്ടാം പകുതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയത് റയലിന് തിരിച്ചടിയായി. ഒരു ഗോളു പോലും പിന്നീട് റയലിന് അടിക്കാന്‍ സാധിച്ചില്ല. 60ആം മിനുട്ടില്‍ ബിഗാസിലൂടെ ഐബര്‍ ആശ്വാസ ഗോള്‍ നേടി. ഈ ജയത്തോടെ റയല്‍ മാഡ്രിഡ് 28 മത്സരങ്ങളില്‍ നിന്ന് 17 വിജയം നേടി 59 പോയന്റുമായി രണ്ടാമതാണ്. ഇത്രതന്നെ കളികളില്‍ നിന്നും 19 വിജയവുമായി 61 പോയിന്റ് നേടി ബാഴ്‌സയാണ് ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button