Latest NewsIndiaInternational

അതിര്‍ത്തിയിലെ സംഘര്‍ഷം; ‘ബോയ്‌ക്കോട്ട് ചൈന’ ആഹ്വാനം ശക്തമാക്കി സ്വദേശി ജാഗരണ്‍ മഞ്ച്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷ വാര്‍ത്തക്ക് പിന്നാലെ ബോയ്‌കോട്ട് ചൈന എന്ന ആഹ്വനം ശക്തിപ്പെടുത്തി ആര്‍ എസ് എസ് അനുബന്ധ പ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ച് .ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വീണ്ടും ശക്തമാക്കി. ദില്ലി-മീററ്റ് ആര്‍‌ആര്‍‌ടി‌എസ് പദ്ധതിയില്‍ നിന്നുള്ള ചൈനീസ് പങ്കാളിത്തത്തെ മാറ്റണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു .

ഇത് മേക്ക് ഇന്ത്യയുടെ അന്തസത്തയ്ക്ക് ചേരുന്നതല്ലെന്നും അശ്വിനി മഹാജന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസമാണ് പദ്ധതിയില്‍ ചൈനീസ് കമ്പനിയായി ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിങ് ലിമിറ്റഡ് പങ്കാളികളായത് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്‌.ഐ. ഭാരവാഹികളടക്കം 49 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ചൈനയുമായി വ്യാപാരം തുടരുന്നവരുടെ കണ്ണു തുറപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ ആയ അശ്വിനി മഹാജന്‍ ട്വീറ്റ് ചെയ്തു.അതേസമയം, ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച് നേരത്തെയും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button