Latest NewsFootballNewsSports

വിജയ കുതിപ്പ് തുടര്‍ന്ന് ബാഴ്‌സ ; കിരീടത്തോടടുത്ത് ക്ലബ്

ലാലിഗയില്‍ വിജയകുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലെഗനെസിനെ ബാഴ്‌സ പരാജയപ്പെടുത്തിയത്. അന്‍സു ഫതിയുടെയും മെസിയുടെയും ഗോളിന്റെ മികവിലാണ് ബാഴ്‌സ വിജയിച്ചു കയറിയത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ബാഴ്‌സലോണ ലെഗനസിനെതിരെ കളത്തില്‍ ഇറങ്ങിയത്. ആധികാരികമായിരുന്നു ബാഴ്‌സയുടെ ഗ്രൗണ്ടിലെ പ്രകടനം. മുഴുവന്‍ സമയവും ബാഴ്‌സയായിരുന്നു പന്ത് കയ്യടക്കി വച്ചിരുന്നു.

ഫാതിയും ഗ്രീസ്മാനും മെസിയുമായിരുന്നു മുന്നേറ്റനിരയില്‍ ഇറങ്ങിയത്. ആദ്യ ഇലവനില്‍ ഇറങ്ങിയ യുവതാരം ഫതിയാണ് ബാഴ്‌സലോണക്ക് ആദ്യ ലീഡ് നല്‍കിയത്. 42ആം മിനുട്ടില്‍ ആയിരുന്നു ഫതിയുടെ ഗോള്‍. ഫിര്‍പോയുടെ അസിസ്റ്റില്‍ ആയിരുന്നു ഫതിയുടെ ഗോള്‍. 67 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. ലാലിഗയില്‍ ഈ സീസണില്‍ മെസ്സിയുടെ 21ആം ഗോളാണ് ഇത്.

ഈ വിജയത്തോടെ ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ റയലിനേക്കാള്‍ 5 പോയിന്റ് മുന്നിലെത്തി. 29 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റാണ് ഇപ്പോള്‍ ബാഴ്‌സയ്ക്ക് ഉള്ളത്. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 28 മത്സരങ്ങളില്‍ നിന്ന് 58 പോയന്റാണ്. ഇനി കിരീടത്തിലോട്ടടുക്കാന്‍ 9 മത്സരങ്ങളാണ് ശേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button