Latest NewsNewsInternational

മതപാഠശാലയില്‍ ബോംബ് ആക്രമണം; ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: മതപാഠശാലയില്‍ ബോംബ് ആക്രമണം, ഒമ്പത് കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനസ്ഥാനിലാണ് മന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മോര്‍ട്ടാര്‍ ബോംബ് ആക്രമണത്തിലാണ് ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ആറ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

Read Also : വാട്‌സ്‌ആപ്പ്‌ ഹര്‍ത്താലിന്റെ മറവില്‍ ബേക്കറിയിലും മറ്റും അക്രമത്തിനു നേതൃത്വം നൽകിയ ലീഗ്‌ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

തഖാര്‍ പ്രവിശ്യയിലെ ഇഷ്ഖാമിഷ് ജില്ലയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം നടന്നത്. മദ്രസയുടെ ഉള്ളിലാണ് മോര്‍ട്ടാര്‍ ബോംബ് പതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button