Latest NewsNewsInternational

ലോകത്ത് കൊവിഡ് ബാധിതര്‍ 86 ലക്ഷത്തിലേക്ക് ; മരണം നാലരലക്ഷം കടന്നു

ന്യൂയോര്‍ക്ക് : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണടവും ഉയരുകയാണ്. കൊവിഡ് വിതച്ച മരണം നാലരലക്ഷം കടന്നു. രോഗികളുടെ എണ്ണം 86 ലക്ഷത്തോടുക്കുകയാണ്. അമേരിക്കയിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു.

എന്നാൽ ഈ വർഷം അവസാനത്തോടെ കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈകാര്യത്തില്‍ പ്രതീക്ഷ പങ്കുവെച്ചത്.

അതേ സമയം മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button