Latest NewsFootballNewsSports

ബാഴ്‌സയ്‌ക്കെതിരെ കോടതി കയറിയ നെയ്മറിനോട് 7 മില്യണ്‍ ബാഴ്‌സയ്ക്ക് നല്‍കാന്‍ കോടതി

ബാഴ്‌സലോണയോട് പണവും ചോദിക്ക് കോടതി കയറിയിറങ്ങിയ നെയ്മറിനോട് 6.7 മില്യണ്‍ യൂറോ ബാഴ്‌സയ്ക്ക് നല്‍കാന്‍ കോടതി. 2017 ല്‍ പിഎസ്ജിയിലേക്ക് പോയ തനിക്ക് ബാഴ്‌സലോണ നല്‍കാനുള്ള 48 മില്യണ്‍ യൂറോ ബോണസ് ചോദിച്ചായിരുന്നു നെയ്മര്‍ കോടതിയിലേക്ക് പോയത്. എന്നാല്‍ നെയ്മറുടെ കേസ് തള്ളുകയും പകരം കരാര്‍ ലംഘിച്ചതിന് നെയ്മറിനോട് 6.7 മില്യണ്‍ യൂറോ ബാഴ്‌സയ്ക്ക് നല്‍കാനും കോടതി ഉത്തരവിടുകയായിരുന്നു. തീരുമാനത്തില്‍ അപ്പീല്‍ നല്‍കാന്‍ നെയ്മറിന് അഞ്ച് ദിവസമുണ്ട്.

2013 ല്‍ ബാഴ്സയില്‍ എത്തിയ നെയ്മര്‍ 2016 ല്‍ ഒരു പുതിയ അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു, അതില്‍ 43.6 ദശലക്ഷം യൂറോയുടെ പുതുക്കല്‍ ബോണസും ഉള്‍പ്പെട്ടിരുന്നു, ഇതില്‍ 14 ദശലക്ഷം മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. ബാക്കി 29 ദശലക്ഷം യൂറോ 2017 ഓഗസ്റ്റ് 1 ന് നല്‍കേണ്ടതായിരുന്നു, എന്നാല്‍ താരം ഓഗസ്റ്റ് 3 ന് 222 ദശലക്ഷം യൂറോക്ക് പിഎസ്ജിയിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്നായിരുന്നു കരാറിന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് ബാഴ്‌സലോണ ബോണസിന്റെ ബാക്കി തുക നെയ്മറിന് നല്‍കാന്‍ വിസമ്മതിച്ചത്.

ക്ലബുമായി അസ്വാരസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താരത്തെ ടീമിലേക്ക് തിരിച്ചെത്തിക്കാന്‍ ക്ലബ് പരാമാവധി ശ്രമിച്ചിരുന്നു. കഴിഞ്ഞ തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സജീവമായിരുന്നു നെയ്മറിനെ ടീമിലെത്തിക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങള്‍. എന്നാല്‍ പിഎസ്ജിയുമായി ധാരണയിലെത്താന്‍ സാധിക്കാത്തത് ടീമിന് ദോഷമായി.

എന്നാല്‍ ബാഴ്‌സ സൂപ്പര്‍ താരം മെസ്സി ഇപ്പോഴും താരത്തെ ക്ലബിലേക്ക് സ്വാഗതം ചെയ്യുകയാണ്. ലാലീഗ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കൂട്ടുക്കെട്ടില്‍ ഒന്നായിരുന്നു മെസ്സി സുവാരസ് നെയ്മര്‍ സഖ്യം. താരത്തെ ടീമിലെത്തിക്കുന്നതിലും ബാഴ്‌സ സന്തോഷം പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button