Latest NewsNewsInternational

ഇന്ത്യ-ചൈന സംഘര്‍ഷം : പ്രശ്‌ന പരിഹാരത്തിന് യുഎസ് ഇടപെടുന്നു : യുഎസ് ഇടപെടലിനെ അംഗീകരിയ്ക്കാതെ ഇന്ത്യ

വാഷിങ്ടന്‍ : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ യു.എസ് ഇടപെടുന്നുവെന്ന് സൂചന. സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി യുഎസ് ചര്‍ച്ചയിലാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇതുസംബന്ധിച്ച് സ്ഥിരീകരണവുമായി രംഗത്ത് എത്തിയത്. ഇതു വളരെ ദുഷ്‌കരമായ സാഹചര്യമാണ്. ഇന്ത്യയും ചൈനയുമായി യുഎസ് സംസാരിക്കുന്നുണ്ട്. അവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്.’

read also : ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം : തിരിച്ചടിയ്‌ക്കൊരുങ്ങി കര -വ്യോമ-നാവിക സേനകള്‍

‘അവര്‍ പരസ്പരം പോരടിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. അവരെ സഹായിക്കാനാണ് ശ്രമം.’ – സാഹചര്യം എങ്ങനെ വിലയിരുത്തുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു ട്രംപ് മറുപടി നല്‍കി. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ചൈനയുടെ കടന്നാക്രമണത്തെ ട്രംപ് ഭരണകൂടം നേരത്തെ അപലപിച്ചിരുന്നു.

ഇന്ത്യയുള്‍പ്പെടയുള്ള അയല്‍രാജ്യങ്ങള്‍ കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ വ്യാപൃതരായിരിക്കുമ്പോള്‍, ഈ അവസരം മുതലെടുത്ത് ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷത്തെക്കുറിച്ച് പ്രസിഡന്റ് ബോധവാനാണെന്നും യഥാര്‍ഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ യുഎസ് നിരീക്ഷിച്ചുവരുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കനാനിയും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ജൂണ്‍ 2ന് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button