KeralaLatest NewsNews

ശാസ്തമംഗലം ഗവ: എൽ.പി സ്കൂളിന് കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ – കല ടെലിവിഷൻ നൽകി

തിരുവനന്തപുരം • ശാസ്തമംഗലം ഗവ: എൽ.പി. സ്കൂളിന് കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ – കല ടെലിവിഷൻ നൽകി. പ്രീപ്രൈമറിയിലും ഒന്നു മുതൽ നാലു വരെയുള്ള ക്ളാസ്സുകളിലുമായി 58 വിദ്യാർഥികളാണ് സ്കൂളിലുള്ളത്. സർക്കാർ സ്കൂളുകൾക്ക് ടെലിവിഷൻ നൽകുന്ന പരിപാടിയുടെ ഭാഗമായാണ് കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ (കല) സ്കൂളിന് ടെലിവിഷൻ നൽകിയത്.  ഈസ്റ്റ് കോസ്റ്റ് ഓഡിയോ എൻറർടെയ്മെൻറ് ഉടമ ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ് ടെലിവിഷൻ സ്പോൺസർ ചെയ്തത്.നേരത്തേ ഈഞ്ചക്കൽ ഗവ: യു.പി. സ്കൂളിനും ഫോർട്ട് ഗവ : എൽ.പി. സ്കൂളിനും സംഘടന ടെലിവിഷൻ നൽകിയിരുന്നു.

കലയുടെ ട്രസ്റ്റികളായ സിനിമാ താരം ശ്രീലതാ നമ്പൂതിരി, വനിതാകമ്മീഷൻ അംഗം ഇ.എം. രാധ, ശാസ്തമംഗലം വാർഡ് കൗൺസിലർ ബിന്ദു ശ്രീകുമാർ എന്നിവർ പ്രഥമാധ്യാപിക അനിതകുമാരി, പൂർവ്വ വിദ്യാർഥി സംഘടന ഭാരവാഹി രാജേന്ദ്രൻ, എന്നിവർക്ക് ടെലിവിഷൻ കൈമാറി. കലയുടെ ട്രസ്റ്റികളായ അഭിരാം കൃഷ്ണൻ, സുഭാഷ് അഞ്ചൽ, എസ്. രഘുനാഥൻ നായർ, ഗോപൻ ശാസ്തമംഗലം, മാനേജിങ് ട്രസ്റ്റി ലാലു ജോസഫ്, സർവ്വ ശിക്ഷാ അഭിയാൻ ക്ലസ്റ്റർ കോഡിനേറ്റർ അർച്ചന തമ്പി, അധ്യാപിക ഉഷ, പി.ടി.എ പ്രസിഡണ്ട് അനിൽകുമാർ, പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി എസ്.എസ്. മുകുന്ദേഷ്, ട്രഷറർ രാജഗോപാൽ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button