Latest NewsNewsIndia

നേപ്പാളിലെ ഒരു ഗ്രാമത്തെ വിഴുങ്ങി ചൈന; നേപ്പാളിൽ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചു; ഇരുട്ടടിയിൽ പകച്ച് ഒലി ഭരണകൂടം

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭൂപടം കഴിഞ്ഞയാഴ്ച നേപ്പാള്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു

ന്യൂഡല്‍ഹി: നേപ്പാളിന്‌ ഇരുട്ടടി നൽകി ചൈനീസ് നീക്കം. നേപ്പാളിലെ ഒരു ഗ്രാമത്തെത്തന്നെ ചൈന വിഴുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തില്‍ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും അവസാനമായി ഗോര്‍ഖ ജില്ലയിലെ റുയി ഗ്രാമമാണ് ചൈനയുടെ നിയന്ത്രണത്തിനു കീഴില്‍ വന്നത്.

നേപ്പാളിന്റെ അധീനതയിലുള്ള പല പ്രദേശങ്ങളിലേക്കും ചൈന നിരവധി ഉള്‍റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും രാജ്യത്തെ പൂര്‍ണമായി കൈപ്പിടിയില്‍ ഒതുക്കാനുള്ള നിഗൂഢ തന്ത്രങ്ങളുടെ ഭാഗമാണിതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നയതന്ത്ര നിലപാടില്‍നിന്നു പിന്നോട്ടുപോയ ചൈന റുയി ഗ്രാമം പൂര്‍ണമായി പിടിച്ചെടുത്തിരിക്കുകയാണ്. ഇവിടുത്തെ 72 വീട്ടുകാര്‍ സ്വന്തം അസ്തിത്വത്തിനായി പോരാടുന്നു.

റുയി ഗ്രാമത്തെക്കൂടാതെ, ചൈന നേപ്പാളിലെ തന്ത്രപ്രധാനമായ 11 സ്ഥലങ്ങള്‍ കൂടി ഏറ്റെടുത്തിട്ടുണ്ട്. നേപ്പാളിലെ ഇപ്പോഴത്തെ ഭരണകൂടം പൂര്‍ണമായി ചൈനയ്ക്കു കീഴ്‌പ്പെട്ടിരിക്കുകയാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തുകയും ഇന്ത്യാ വിരുദ്ധ പ്രവത്തനങ്ങള്‍നടത്തുകയുമാണ് അവരുടെ പരിപാടിയെന്നും കേന്ദ്ര സക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നാലു ജില്ലകളിലെ 36 ഹെക്ടര്‍ ഭൂമിയാണ് ഇപ്പോള്‍ നിയമവിരുദ്ധമായി ചൈനയുടെ കൈവശമുള്ളത്. എന്നാല്‍ കെ.പി. ഒലി ശര്‍മയുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ ഭരണകൂടം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് റുയി ഗ്രാമം ചൈന കൈപ്പിടിയിലൊതുക്കിയത്.

ALSO READ: നടുറോഡില്‍ ഗുണ്ടയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിൽ

ഈ ഗ്രാമം നേപ്പാളിന്റെ ഭൂപടത്തിലുണ്ട്, മാത്രമല്ല, ഈ നാട്ടിലെ ജനങ്ങള്‍ രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ചൈനയുടെ വാക്കുകേട്ട് ഇന്ത്യയ്‌ക്കെതിരെ മനപ്പൂര്‍വം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭൂപടം കഴിഞ്ഞയാഴ്ച നേപ്പാള്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇന്ത്യയിലുള്‍പ്പെടുന്ന ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ മേഖലകളാണ് നേപ്പാള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button