COVID 19Latest NewsNewsBahrainGulf

ബഹ്‌റൈനിൽ കോവിഡ് സ്ഥിരീകരിച്ചവർ 20000കടന്നു : രണ്ടു മരണം കൂടി

മനാമ : ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. 91ഉം 57ഉം വ​യ​സ്സു​ള്ള സ്വ​ദേ​ശികളാണ്​ മ​രി​ച്ച​ത്. 643 പേ​ർ​ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ 371 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 262 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67ഉം, കോവിഡ് സ്ഥിരീകരിച്ചവരുടെ ണം 23062ഉം ആയി. 588 പേ​ർ സു​ഖം​പ്രാ​പി​ച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 17450ആയി ഉയർന്നു. നിലവിൽ 5545പേരാണ് ചികിത്സയിലുള്ളതെന്നു അധികൃതർ അറിയിച്ചു.

Also read : ആദ്യം വിളിച്ചത് വരനായി എത്തിയ ആള്‍, പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാള്‍ ; ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷംന കാസിം

ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തിനു മുകളിൽ. 3585 പേരിൽ നടത്തിയ പരിശോധനയിൽ 1142 പേർക്ക്​ കൂടി ബുധനാഴ്​ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 471 പേർ പ്രവാസികളും 671 പേർ സ്വദേശികളുമാണ്​. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33536ഉം, മരണസംഖ്യ 142ഉം ആയി. 693പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 17972 ആയി ഉയർന്നു. 15422 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 63 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സ തേടിയവരുടെ എണ്ണം 417 ആയി. ഇതിൽ 100 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button