Latest NewsKeralaNews

ജോസഫ്-ജോസ് പോര്; കേരള കോണ്‍ഗ്രസ് തർക്കം നിയമസഭാ സീറ്റുകളിലേക്കും നീളുന്നു

കോട്ടയം: കേരള കോൺഗ്രസ് ജോസഫ്-ജോസ് പോര് മുറുകുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം നിയമസഭാ സീറ്റുകളിലേക്കും നീളുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന യു.ഡി.എഫ് നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ജോസ് കെ മാണിയും , അല്ലെങ്കില്‍ ജോസിന് മുന്നണിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പി.ജെ.ജോസഫും വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് വഴി മുട്ടി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജോസഫ് വിഭാഗം നേതൃയോഗം നാളെ ചങ്ങനാശേരിയില്‍ ചേരും.

അതിനിടെ,ജോസഫ് പക്ഷത്തുള്ള സി.എഫ് തോമസും മോന്‍സ് ജോസഫും കഴിഞ്ഞ തവണ മത്സരിച്ച്‌ ജയിച്ച ചങ്ങനാശേരി ,കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ വേണമെന്ന ആവശ്യം ഒത്തുതീര്‍പ്പ് ഫോര്‍മുലയായി ജോസ് വിഭാഗം ഉന്നയിച്ചു. ജോസഫ് ഇത് തള്ളി. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേരാനുള്ള കരുനീക്കങ്ങള്‍ നടത്തുന്നതായുള്ള ആരോപണം ഇരുവിഭാഗവും നിഷേധിച്ചു.’ ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണ്. മുന്നണി വിടുമോയെന്ന് അവരോടാണ് ചോദിക്കേണ്ടത്’ .
ജോസ് കെ മാണി പറഞ്ഞു.’ എല്‍.ഡി.എഫിലേക്ക് പോകാനാനുള്ള നീക്കം ഞാന്‍ നടത്തിയിട്ടില്ല. എല്ലാം ജോസ് കെ മാണിയുടെ ഭാവനാസൃഷ്ടിയാണ്’. പി.ജെ.ജോസഫ് വ്യക്തമാക്കി.

ജോസ് കെ മാണിക്ക് മുന്നണിക്കുള്ളില്‍ തുടരണമെങ്കില്‍ മുന്നണി തീരുമാനം നടപ്പാക്കണം. ഒരു ധാരണയും പാലിക്കാത്ത വിഭാഗമാണ് അവരെന്നും ജോസഫ് വിമര്‍ശിച്ചു. പിണറായി വിജയന്‍ മികച്ച നേതാവെന്ന പി ജെ ജോസഫിന്‍റെ ലേഖനവും പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണിയോട് അടുക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നുവെന്നാണ് ജോസ് കെ മാണി ആരോപിക്കുന്നത്.

ALSO READ: സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ എലിപ്പനിയും മലയാളിയുടെ ഉറക്കം കെടുത്തുന്നു; ജാഗ്രത!

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫ് നിര്‍ദ്ദേശം പരസ്യമായി നിരാകരിച്ചതോടെ ജോസ് കെ മാണിയുടെ നീക്കങ്ങള്‍ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം നോക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button