Latest NewsNewsIndia

ചൈനീസ് അതിർത്തിയിലെ പാതയുടെ നിര്‍മ്മാണം യുപിഎ സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു; കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ലഡാക്ക് കൗണ്‍സിലര്‍

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഫണ്ടുകള്‍ വെട്ടിച്ചുരുക്കിയിരുന്നു

ശ്രീനഗര്‍ : ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ലഡാക്ക് കൗണ്‍സിലര്‍. ലഡാക്ക് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസ് അവരുടെ ഭരണകാലത്ത് ലേ – മണാലി പാതയുടെ നിര്‍മ്മാണം കോണ്‍ഗ്രസ് മനപ്പൂര്‍വ്വം വൈകിപ്പിച്ചതായി കൗണ്‍സിലര്‍ സന്‍സ്‌ക്കര്‍ പറഞ്ഞു.

ലഡാക്ക് വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും വിമര്‍ശനം നേരിടുന്നതിനിടെയാണ് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി കൗണ്‍സിലര്‍ രംഗത്ത് എത്തിയത്. ലേ – മണാലി പാതയ്ക്ക് രാജ്യത്തിന്റെ സുരക്ഷയില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ പാതയുടെ നിര്‍മ്മാണം മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഫണ്ടുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. 2004 മുതല്‍ 2014 വരെ പാതയുടെ നിര്‍മ്മാണം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. 2007 ല്‍ പൂര്‍ത്തിയാക്കേണ്ട ലേ മണാലി പാതയുടെ നിര്‍മ്മാണം കോണ്‍ഗ്രസിന്റെ അനാസ്ഥ കാരണം വര്‍ഷങ്ങള്‍ നീണ്ടുപോയി. 2000 ത്തില്‍ അടല്‍ ബിഹാരി വാജ്‌പേയുടെ ഭരണകാലത്താണ് ലേ മുതല്‍ മണാലിവരെ പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തില്‍ എത്തിയ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക അനുവദിക്കുകയും ലേ-മണാലി പാതയുള്‍പ്പെടെയുള്ള റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു. 2008 മുതല്‍ 2016 വരെ 3,300 മുതല്‍ 4,600 കോടി രൂപവരെയാണ് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തിനായി അനുവദിച്ചത്. എന്നാല്‍ 2017-18 ബജറ്റില്‍ അത് 5,450 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. പിന്നീട് 2018-19 ല്‍ അത് 8,050 ആയി വര്‍ദ്ധിപ്പിച്ചു. 2019-20 ല്‍ 11,800 കോടി രൂപയാണ് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തിനായി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രശസ്‌ത പിന്നണി ഗായിക എസ് ജാനകിക്ക് യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? എസ്പിബി പറയുന്നു

സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ 8.8 കിലോ മീറ്ററുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണലാണ് ലേ-മണാലി

shortlink

Related Articles

Post Your Comments

Related Articles


Back to top button