Latest NewsNewsInternational

ചൈനയ്ക്ക് ഇരുട്ടടി നല്‍കി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും : ചൈനീസ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ചൈനയ്ക്ക് ഇരുട്ടടി നല്‍കി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും , ചൈനീസ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക.
വാവേയ്, സിറ്റിഇ എന്നീ രണ്ട് ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ദേശീയ സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് അമേരിക്ക ഇത്തരത്തില്‍ ഒരു കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. യുഎസിന്റെ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷനാണ് (എഫ്സിസി) നിര്‍ണ്ണായകമായ തീരുമാനമെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയുള്ള അമേരിക്കയുടെ നിലപാട് ശ്രദ്ധേയമാണ്.

Read Also : ചൈനയ്ക്ക് മാപ്പില്ല, രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ ചൈനീസ് പങ്കാളിത്തം ഒഴിവാക്കുന്നു

രാജ്യസുരക്ഷാ ഭീഷണി ഉന്നയിച്ചാണ് ഈ ടെലിക്കോം കമ്ബനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.യുഎസിന്റെ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്റെ പബ്ലിക്ക് സെക്യൂരിറ്റി ആന്റ് ഹോംലാന്റ് സെക്യൂരിറ്റി ബ്യൂറോ നടത്തിയ പഠനത്തിലാണ് വാവേയ് ടെക്നോളജീസ് കമ്ബനി ആന്റ് സിറ്റിഇ കോര്‍പ്പറേഷന്‍ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയത്.ഇതോടെ, യുഎസ് ഗവര്‍ണമെന്റ് ഫണ്ട് കൈപ്പറ്റുന്ന ഒരു അമേരിക്കന്‍ കമ്ബനിക്കും ഈ ടെലിക്കോം കമ്ബനികളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ സാധിക്കില്ല.8.3 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഫണ്ട്. അതിനാല്‍ കമ്ബനികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ തയ്യാറാകില്ലെന്ന് വിലയിരുത്തുന്നു.വിവരാവകാശ ശൃംഖലയിലൂടെ രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനുള്ള വലിയൊരു മുന്നേറ്റം എന്നാണ് യുഎസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ടെലികോം റെഗുലേറ്റര്‍ ഈ സംഭവത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുന്നത്.

അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ രണ്ട് പ്രമുഖ കമ്പനികളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ചൈനയുടെ സൈന്യവുമായും വളരെ അടുത്ത ബന്ധമുണ്ട്. ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ തിങ്കളാഴ്ച 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ടിക്ടോക്, യുസി ബ്രൗസര്‍, ഹലോ തുടങ്ങിയ ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ് ഈ ചൈനീസ് ആപ്പുകള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button