COVID 19Latest NewsSaudi ArabiaGulf

കോവിഡ് മഹാമാരിയാണെന്ന ഭയം : ഫലം പോസിറ്റീവ് ആയതോടെ പ്രവാസി മലയാളി ജീവനൊടുക്കി : മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാന്‍ നിര്‍ദേശം : ഫോണ്‍ നമ്പര്‍ താഴെ ചേര്‍ക്കുന്നു

കൊല്ലം : കോവിഡ് മഹാവ്യാധിയാണെന്ന ധാരണയില്‍ ഫലം പോസിറ്റീവ് ആയതോടെ പ്രവാസ് മലയാളി ജീവനൊടുക്കി. സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിച്ച പ്രവാസിമലയാളിയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. കൊല്ലം ഓടനാവട്ടം സ്വദേശി വി. മധുസൂദന(58)നാണ് ജുബൈലില്‍ മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അടിയന്തര ചികിത്സ നല്‍കി ക്വാറന്റീനിലേക്ക് അയച്ചു.

Read Also : ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ യുവതിയ്ക്ക് വീണ്ടും കോവിഡ്

താമസിക്കുന്നിടത്ത് നിന്ന് മാറി 10 ദിവസമായി മറ്റൊരിടത്ത് ക്വാറന്റീനില്‍ കഴിയുകയായിരുന്നു. കോവിഡ് പരിശോധനാഫലം മൊബൈലില്‍ ലഭിച്ചതോടെ മാനസികവിഷമം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സന്നദ്ധസംഘടനകള്‍ ഇടപെട്ട് കൗണ്‍സിലിങ് നല്‍കി. 12 വര്‍ഷമായി ജുബൈലിലെ സ്വകാര്യകമ്പനിയിലെ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു മധുസൂദനന്‍.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056

shortlink

Related Articles

Post Your Comments

Related Articles


Back to top button