KeralaLatest NewsNews

പ്രവാസികൾക്ക് നേരെയുള്ള കയ്യേറ്റം അപലപനീയം – പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം • കോവിഡ് – 19 നെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-കേരള സർക്കാറുകൾ നിഷ്കർഷിച്ച സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിവെന്ന് സ്വന്തം വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് നേരെ സാമൂഹ്യദ്രോഹികൾ നടത്തുന്ന കയ്യേറ്റം ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാറും നിയമപാലകരും സത്വര നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കവനൂരിൽ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസിയായ അർഷദിനും പിതാവിനും നേരെ നടന്ന മർദ്ദനം തികച്ചും അപലപനീയമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കൊട്ടായിൽ, അമീർഷ പാണ്ടിക്കാട്, ജാബിർ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു.

shortlink

Post Your Comments


Back to top button