Latest NewsNewsDevotional

സമ്പത്ത് എങ്ങനെ നിലനിർത്താം? വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ അറിയാം

സമ്പന്നരായതുകൊണ്ടു മാത്രം വിഷമതകള്‍ എന്നേക്കുമായി അവസാനിച്ചു എന്ന് കരുതാനാവില്ല. സമ്പത്തിനെ നില നിര്‍ത്തുകയെന്നതും വളരെ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. വാസ്തു ശാസ്ത്രത്തില്‍ ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ കാണാന്‍ സാധിക്കും.

നിങ്ങളുടെ വീട്ടില്‍ ധനം എവിടെ സൂക്ഷിക്കണം എന്ന് വാസ്തു ശാസ്ത്രം പറയുന്നുണ്ട്. ചില്ലറ നാണയങ്ങളും നോട്ടുകളും വലിച്ചു വാരി ഇടുന്ന പ്രവണത ഒരിക്കലും നല്ലതല്ല. അലമാരകളിലോ പണപ്പെട്ടിയിലോ സൂക്ഷിക്കപ്പെടേണ്ടതാണ് ധനം. അലമാരയായാലും പണപ്പെട്ടിയായാലും മുറിയുടെ തെക്ക് ഭാഗത്ത് വയ്ക്കുന്നതാണ് ഉത്തമം. അങ്ങനെ ചെയ്യുന്നതിലൂടെ പണപ്പെട്ടി അല്ലെങ്കില്‍ അലമാര വടക്ക് ദിശയിലേക്ക്, കുബേര ദിശയിലേക്ക്, തുറക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

ദേവി മഹാലക്ഷ്മി സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവതയും കുബേരന്‍ ധന സൂക്ഷിപ്പുകാരനുമാണ്. എന്നാല്‍ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടും ധനം ഉണ്ടാകുന്നില്ലെങ്കിലോ ഉണ്ടാക്കിയ ധനം കൈയില്‍ നിലനില്‍ക്കുന്നില്ലെങ്കിലോ ലക്ഷ്മീ കുബേരപൂജ ചെയ്യുന്നത് വളരെ ഗുണകരമാണ്. ലക്ഷ്മീ കുബേര ഹോമത്തില്‍ ഭാഗഭാക്കാകുമ്പോള്‍ ധനം വരുന്നതിനായി ലക്ഷ്മിയും ധനം നിലനില്‍ക്കുന്നതിനായി കുബേരനും സഹായിക്കുമെന്നാണ് വിശ്വാസം.

വീടിന്‍റെ പ്രധാന വാതില്‍ ആകര്‍ഷകമാക്കി വയ്ക്കുന്നത് ധനവരവിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് വിശ്വാസം. പ്രധാന വാതിലിന് പ്രത്യേക നിറങ്ങള്‍ നല്‍കിയാണ് ആകര്‍ഷകമാക്കേണ്ടതുണ്ട്. പെട്ടെന്നൊരു ദിവസം മുതല്‍ ധനത്തിന്‍റെ ഒഴുക്ക് കുറഞ്ഞു തുടങ്ങിയാല്‍ ഒരുകാരണവശാലും വിഷമിക്കേണ്ടതില്ല. രാത്രി നേരങ്ങളില്‍ വീട്ടില്‍ ഒരു വിളക്ക് എങ്കിലും പ്രകാശിക്കാന്‍ അനുവദിക്കുക. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും മെച്ചപ്പെടും.

ഫെംഗ്ഷൂയി എന്ന ചൈനീസ് ശാസ്ത്രത്തിനെ പോലെതന്നെ വാസ്തുവും ജല സാന്നിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. അക്വേറിയം ധന വരവിനെ അനുകൂലിക്കുമെന്നാണ് വിധഗ്ധര്‍ പറയുന്നത്. മത്സ്യങ്ങള്‍ ശുദ്ധജലത്തില്‍ നീന്തിത്തുടിക്കുന്നത് വീടിനുള്ളിലെ ഊര്‍ജ്ജനിലയില്‍ അനുകൂലമാറ്റമുണ്ടാക്കുമെന്നും ഇത് സമ്പത്തിന്‍റെ മാന്ദ്യത ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

ഇതിനൊക്കെ പുറമെ, പണപ്പെട്ടിയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. വീട്ടിലെ കണ്ണാടി ജനാലകള്‍ അഴുക്ക് പുരണ്ടിരിക്കാന്‍ അനുവദിക്കരുത്. തിളങ്ങുന്ന ജനാലകളും കണ്ണാടികളും സമ്പത്തിനെ സ്വാഗതം ചെയ്യുമെന്നാണ് വിശ്വാസം.

വീടിന്‍റെയും മുറികളുടെയും പിന്നില്‍ ഇടത്തേ അറ്റത്തുള്ള മൂലയില്‍ ധനം സൂക്ഷിക്കാവുന്ന ഇടമാണ്. ഇവിടെ ഒരിക്കലും ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ഇടുകയോ വൃത്തിഹീനമായി സൂക്ഷിക്കുകയോ അരുത്. ഈ മൂലയില്‍, ഒരു പാത്രത്തില്‍ നാണയങ്ങള്‍ സൂക്ഷിക്കുന്നത് ഉത്തമമെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button