Latest NewsNewsBusiness

കോവിഡ് ഇന്ത്യ ഓഹരി വിപണിയെ തളര്‍ത്തിയില്ല… ഓഹരി വിപണി തിരിച്ചുവരുന്നു : ഇന്ത്യന്‍ വിപണിയ്ക്ക് കരുത്തായത് തൊഴിലില്ലായ്മ കുറഞ്ഞതും കോവിഡ് വാക്‌സിന്‍ പരീക്ഷണവും

കോവിഡ് ഇന്ത്യ ഓഹരി വിപണിയെ തളര്‍ത്തിയില്ല… ഓഹരി വിപണി തിരിച്ചുവരുന്നു. കോവിഡ് ഭീതിയ്ക്കിടയിലും ചൈനീസ്-ഇന്ത്യ സംഘര്‍ശത്തിന്റെ ആശങ്കകള്‍ക്കിടയിലും തുടര്‍ച്ചയായ നേട്ടങ്ങളോടെയാണ് ഇന്ത്യന്‍ വിപണി ലോക വിപണിക്കൊപ്പം തിരിച്ചുപിടിച്ചത് ജൂലൈയിലെ ആദ്യ മൂന്ന് സെഷനുകളില്‍ തന്നെ 10,307 പോയിന്റില്‍ നിന്നു നിഫ്റ്റി 10,607 പോയിന്റിലേക്കും സെന്‍സെക്സ് 34,915 ല്‍ നിന്നു 3.16% വര്‍ധനവോടെ 36,021 എന്ന ശക്തമായ നിലയിലേക്കുമുയര്‍ന്നു. കോവിഡ് വീഴ്ചക്ക് മുന്‍പുള്ള സ്ഥിതിയിലേക്കു തിരിച്ചു വരുന്നതിന്റെ ലക്ഷണമാണെന്നു വിപണി വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.

ലോക സാമ്പത്തിക ക്രമം ശക്തിപ്പെടുന്നതും പ്രധാന സൂചികകളുടെ തുടര്‍ച്ചയായ മുന്നേറ്റവും ചില്ലറ നിക്ഷേപകരുടെ വിപണിയിലെ വര്‍ധിക്കുന്ന സാന്നിധ്യവും കൂടുതല്‍ സ്വകാര്യവല്‍ക്കരണ പ്രഖ്യാപനങ്ങളും ഉയരുന്ന വാഹന വില്‍പന കണക്കുകളും വിപണിക്കു കഴിഞ്ഞ വാരം അനുകൂല സാഹചര്യമൊരുക്കി. ഫാര്‍മ, എഫ്എംസിജി മേഖലകള്‍ക്കൊപ്പം ഐടി, ബാങ്കിങ്, ഓട്ടോ, ടെലികോം, ഡിഫന്‍സ് മേഖലകളുടെ മുന്നേറ്റവും അനുകൂലമായി.

അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയിലും തൊഴിലില്ലായ്മ കുറയുന്നതും ഭാരത് ബയോടെക്കുമായി ചേര്‍ന്ന് ഐസിഎംആര്‍ കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതും വിപണി പ്രതീക്ഷയോടെ കാണുന്നു.

എങ്കിലും ഒന്നാംപാദ ഫലങ്ങള്‍ അടുത്ത ആഴ്ചകളിലായി പുറത്തുവന്നു തുടങ്ങുന്നത് സെക്ടറല്‍ തിരുത്തലിനു വഴിയൊരുക്കിയേക്കാം. എന്നാല്‍ എഫ്എംസിജി, ടെലികോം, ഡിഫന്‍സ്, ടെലികോം സെക്ടറുകള്‍ ഫാര്‍മ സെക്ടറിനൊപ്പം റിസഷന്‍-ഫ്രീ ആയി നിലകൊണ്ടേക്കാം. ഇന്ത്യന്‍ വിപണിയിലെ അടുത്ത തിരുത്തലിനായി വിദേശ ഫണ്ടുകളടക്കം കാത്തിരിപ്പിലാണ്. വിപണിയിലെ അടുത്ത തിരുത്തല്‍ അവസരമായി കാണാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button