COVID 19KeralaLatest NewsNews

ആ കുട്ടികളുടെ മനസില്‍ നിന്ന് തങ്ങൾ അഭയം തേടി അലഞ്ഞ ദിവസം മായില്ല: സംരക്ഷണം ഒരുക്കാതെ പിന്‍വലിഞ്ഞ ആ വ്യക്തികളും കരുതല്‍ കൊടുക്കാനും വേട്ടക്കാരെ ശിക്ഷിക്കാനുമുള്ള പോസ്റ്റുകള്‍ ഷെയർ ചെയ്‌തിട്ടുണ്ടാകും: കുറിപ്പുമായി സിപിഎം നേതാവ്

ബംഗളുരുവില്‍നിന്ന് രണ്ടു കുഞ്ഞുങ്ങളുമായി കേരളത്തിലെത്തിയ യുവതിയെ ഭർത്താവും ബന്ധുക്കളും സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് വി.എന്‍ വാസവന്‍. ക്വാറന്റീൻ പൂർത്തിയാക്കിയ അലഞ്ഞുതിരിഞ്ഞ ഇവർക്ക് കോട്ടയത്തെ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് ആശ്രയമായത്. രോഗത്തെ കീഴ്പ്പെടുത്തുന്നതിന് പകരം രോഗിയെ ആട്ടി അകറ്റുന്ന രീതി നമ്മുടെ മനസില്‍ നിന്ന് പോയിട്ടില്ല എന്നു തന്നെയാണ് ഇതിൽ നിന്ന് മനസിലാകുന്നത്. ഇനി കോട്ടയത്ത് ആരും ഇങ്ങനെ അലയരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്, അഭയത്തിന്റെ പ്രവര്‍ത്തകരോട് ക്വാറന്റൈയിനില്‍ കഴിയുന്ന ആളുകളുടെ കുടുബവുമായി ബന്ധപ്പെടണം എന്നു പറഞ്ഞിട്ടുണ്ട്. ആ വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധപ്പെടുത്താന്‍ അവര്‍ ആശാപ്രവര്‍ത്തകരുടെ സഹായം ഉറപ്പാക്കും. അതു കഴിഞ്ഞു ആരെങ്കിലും ഉപേക്ഷിക്കപ്പെടുന്നവര്‍ അഭയ കേന്ദ്രത്തിൽ വിളിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Read also:ഇതാണ് അവസ്ഥ എങ്കില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു: കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച്‌ പൊതുവേ നല്ല മതിപ്പാണ്; പക്ഷേ റിയാലിറ്റി അങ്ങനെയല്ലെന്ന് സനല്‍ കുമാര്‍ ശശിധരന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സഹജീവികളോടുള്ള കരുതലില്‍ നാം മുന്നില്‍ നിന്ന് പോരാടിയിട്ടുണ്ട്.അതില്‍ വിജയം നേടിയിട്ടുണ്ട്. നാടൊന്നിച്ച്‌ അതിനുവേണ്ടി നിലകൊണ്ടിട്ടുണ്ട്. ഒരു വലിയ തിരിച്ചറിവിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ യാത്രചെയ്യുന്നത്. ഏതു നിമിഷവും ആരെയും ബാധിക്കാവുന്ന ഒരു മഹാമാരിയുടെ ഇടയിലൂടെയുള്ള യാത്ര, ഇവിടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ക്ക് വേണ്ടത് പണമല്ല, മറിച്ച്‌ കരുതലാണ്. പക്ഷെ ഈ കുറിപ്പ് എഴുതുമ്ബോള്‍ എനിക്ക് തോന്നുന്നു പലതിലും നമ്മള്‍ കാണിച്ച വൈകാരികത വെറും അഭിനയമായോ എന്ന് , മറ്റൊന്നുമല്ല കഴിഞ്ഞ ദിവസം കോട്ടയം കളക്റ്ററേറ്റില്‍ കനിവിനുവേണ്ടി കാത്തു നിന്ന രണ്ടു കുഞ്ഞുങ്ങള്‍ അവരുടെ കണ്ണീരാണ് എന്റെ മനസില്‍ തെളിയുന്നത്.

യുവതിയും അവരുടെ രണ്ടു മക്കളും കോട്ടയം കളക്ടറുടെ മുന്നില്‍ കണ്ണീരോടെ എത്തിയത് കനിവ് തേടിയാണ്. താമസിക്കാന്‍ ഒരിടം.

ആ കുട്ടി ബെംഗളൂരുവിലെ കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂളില്‍ ജോലി ചെയ്യുകയായിരുന്നു. ഇവിടെ തന്നെയാണ് മക്കളും താമസിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡിനെ തുടര്‍ന്നു സ്‌കൂള്‍ അടച്ചതോടെ ജോലി നഷ്ടപ്പെട്ടു. 3 മാസം കൂടി പിടിച്ചു നിന്നു. സ്‌കൂള്‍ തുറക്കാന്‍ വൈകുമെന്നും ജോലിയുടെ കാര്യത്തില്‍ ഉറപ്പില്ലെന്നും അറിയിച്ചതോടെ നാട്ടിലേക്കു വരാന്‍ തീരുമാനിച്ചത്.

ഈ സമയം ഭര്‍ത്താവിനെയും സ്വന്തം അമ്മയെയും വിവരം അറിയിച്ചിരുന്നു. വന്നാല്‍ തന്റെ അമ്മ പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി.

14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിട്ട് വരാനായിരുന്നു യുവതിയുടെ അമ്മ പറഞ്ഞത്. കേരള സമാജം ഒരുക്കിയ ബസില്‍ അവര്‍ ഏറ്റുമാനൂരിലെത്തി. അവിടെ നിന്ന് ജില്ലാ ഭരണകൂടം ഒരുക്കിയ പാലായിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തി. ഭര്‍ത്താവിനെയും സ്വന്തം അമ്മയെയും ഫോണില്‍ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ രണ്ടു വീടുകളിലേക്കു ചെല്ലുന്നതിന് ഇവര്‍ അനുകൂലമായി പ്രതികരിക്കാതെ വന്നതോടെ വീണ്ടും സര്‍ക്കാര്‍ തണലിലേക്ക് അവര്‍ പോവുകയായിരുന്നു.

എത്ര ക്രൂരതയാണ് , മൃഗങ്ങള്‍ക്ക് വേണ്ടി കൂടി പോരാടുന്ന നമ്മള്‍ക്ക് എങ്ങനെയാണ് മനുഷ്യനെ മാറ്റി നിര്‍ത്താന്‍ കഴിയുക. ഇത്തരം ആളുകള്‍ തിരുത്തപ്പെടണം. രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്.

ഇവര്‍ക്ക് സംരക്ഷണം ഒരുക്കാതെ പിന്‍വലിഞ്ഞ ആ വ്യക്തികളുടെ കയ്യിലും ഉണ്ടായിരുക്കും സ്മാര്‍ട്ട്‌ഫോണ്‍ ഒരു സംശയവും വേണ്ട അവരും ഷെയര്‍ ചെയത്ട്ടുണ്ട് കരുതല്‍ കൊടുക്കാനും വേട്ടക്കാരെ ശിക്ഷിക്കാനുമുള്ള പോസ്റ്റുകള്‍.

എന്തിനാണ് ഇത്തരം നാട്യങ്ങള്‍ , നമ്മള്‍ മുഖം മൂടി ഇല്ലാത്ത മനുഷ്യരാവണം . എങ്കിലേ ഈ മഹാമാരികാലത്ത് നമ്മള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയൊള്ളൂ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത് , സമൂഹം അതിന് മുന്‍ കരുതല്‍ എടുക്കണം . ഈ പെണ്‍കുട്ടികള്‍ക്ക് അഭയം നിഷേധിച്ചവരെ കണ്ടത്തി അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ട ഉത്തരവാദിത്വം ഒരോരുത്തര്‍ക്കുമുണ്ട്.

കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയം മുതല്‍ കോട്ടയത്ത് അഭയം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഇപ്പോള്‍ 100 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എത്രയോ നല്ലവരായ ജനങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടന്നുപോകുന്നത്. അത്തരം നല്ലമനുഷ്യര്‍ക്ക് പോലും ഇത് വേദനയാണ് നല്‍കുന്നത്. ആദ്യ രോഗബാധഉണ്ടായ ചെങ്ങളത്തുനിന്ന് നമ്മള്‍ ഒന്നിച്ച്‌ തുടങ്ങിയതാണ് കൊവിഡിനോടുള്ള പോരാട്ടം.

അതിനിടയിലാണ് മനസ് തകര്‍ക്കുന്ന ഇത്തരം സംഭവം , പുറത്തുവന്നത് ഇത് മാത്രമാണ് പക്ഷെ , ഇത് തെളിയിക്കുന്ന മറ്റൊന്നുണ്ട് രോഗത്തെ കീഴപ്പെടുത്തുന്നതിന് പകരം രോഗിയെ ആട്ടി അകറ്റുന്ന രീതി നമ്മുടെ മനസില്‍ നിന്ന് പോയിട്ടില്ല എന്നു തന്നെയാണ്.

ഇവിടെ യുവതിയും കുട്ടികളും രോഗികള്‍ പോലുമല്ല, തങ്ങള്‍ മൂലം ആര്‍ക്കും രോഗം വരരുത് എന്ന ഉത്തരവാദിത്വത്തേടുകൂടി കാര്യങ്ങള്‍ ചെയ്തവരാണ്.

അവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആ മക്കളുടെ മനസില്‍ നിന്ന് അഭയം തേടി അലഞ്ഞ ഒരു ദിവസം മായില്ല. ആ വേദന എത്രയോ വലുതാണ് ഇനി കേട്ടയത്ത് ആരും ഇങ്ങനെ അലയരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്, അഭയത്തിന്റെ പ്രവര്‍ത്തകരോട് ക്വാറന്റൈയിനില്‍ കഴിയുന്ന ആളുകളുടെ കുടുബവുമായി ബന്ധപ്പെടണം എന്നു പറഞ്ഞിട്ടുണ്ട്.
ആ വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധപ്പെടുത്താന്‍ അവര്‍ ആശാപ്രവര്‍ത്തകരുടെ സഹായം ഉറപ്പാക്കും , അതു കഴിഞ്ഞു ആരെങ്കിലും ഉപേക്ഷിക്കപ്പെടുന്നവര്‍ ഉണ്ടെങ്കില്‍ ഒരു സംശയവും വേണ്ട അത്തരം ആളുകള്‍ക്ക് ധൈര്യമായി #അഭയത്തില്‍ വിളിക്കാം
അഭയം -8078191788
സെക്രട്ടറി -9447246682

shortlink

Related Articles

Post Your Comments

Related Articles


Back to top button