COVID 19Latest NewsSaudi ArabiaNewsGulf

കോവിഡ് -19 : സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു. പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് നാട്ടിൽ വരാനിരുന്നതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് വരാനായില്ല. ഖമീസ് മുശൈത്തിൽ ഒരു ജ്വല്ലറിയിൽ സെയിൽസ്‍മാനായിരുന്നു ഇദ്ദേഹം . മൃതദേഹം ഖമീസ് മുശൈത്തിൽ സംസ്കരിക്കും. ഭാര്യ: മിനി. മക്കൾ: നൊയൽ, അൽക്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button