Latest NewsKeralaIndia

ഡിപ്ലോമാറ്റിക്സ്വ ര്‍ണക്കടത്ത്​ : സ്പീക്കർ ഉത്ഘാടനം ചെയ്ത ‘കാർബൺ ഡോക്ടർ’ സ്ഥാപന ഉടമ സന്ദീപിന്റെ ഭാര്യ കസ്​റ്റഡിയില്‍

സ്​പീക്കര്‍ ഉദ്​ഘാടനം ചെയ്​ത കടയുടെ ഉടമയാണ്​ സന്ദീപ് നായർ ​. സന്ദീപ്​ നായർ നിലവില്‍ ഒളിവിലാണ്​.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്​ കേസില്‍ സ്വപ്​ന സുരേഷിന്റെ സുഹൃത്തിന്റെ ഭാര്യയെ കസ്​റ്റഡിയിലെടുത്തു. സുഹൃത്ത്​ സന്ദീപിന്റെ ഭാര്യയാണ്​ കസ്​റ്റഡിയിലായത്​. ഇവര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുള്ളതായിട്ടാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി നെടുമങ്ങാടുള്ള സന്ദീപിന്റെ വീട്ടിലെത്തിയാണ് ഇവരെ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സ്​പീക്കര്‍ ഉദ്​ഘാടനം ചെയ്​ത കടയുടെ ഉടമയാണ്​ സന്ദീപ് നായർ ​. സന്ദീപ്​ നായർ നിലവില്‍ ഒളിവിലാണ്​. തിരുവനന്തപുരം കസ്​റ്റംസ്​ ഓഫിസില്‍വെച്ചാണ്​ സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്​.

അതേസമയം സ്വപ്​ന സുരേഷി​നായി തെരച്ചില്‍ ഊര്‍ജിതമാക്കി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡി​പ്ലോ​മാ​റ്റി​ക് ബാഗിലൂ​ടെ സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ്വ​പ്ന സു​രേ​ഷി​ന് സു​പ്ര​ധാ​ന പ​ങ്കെ​ന്ന് ക​സ്​​റ്റം​സ് അറിയിച്ചിരുന്നു. സന്ദീപ് നായര്‍ക്ക് സരിത്തും സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് കരുതുന്നത്. സന്ദീപും ഭാര്യയും സ്വര്‍ണ്ണക്കടത്തില്‍ കാരിയറായിട്ടെങ്കിലും പ്രവര്‍ത്തിച്ചിരിക്കാമെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന സംശയം.

സ്പീക്കര്‍ ശ്രീരാമ കൃഷ്ണൻ ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയും ഒളിവില്‍

സന്ദീപും സരിത്തും സ്വപ്നയും ചേര്‍ന്നുള്ള ചില സംയുക്ത സംരംഭങ്ങളും സാമ്ബത്തീക ഇടപാടുകളും ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. അടുത്തിടെ സന്ദീപിന്റെ നെടുമങ്ങാട്ട് തുടങ്ങിയ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button